മാത്തുക്കുട്ടി കടല്‍ കടക്കുന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ഭാഗ്യപരീക്ഷണത്തിന് ജര്‍മ്മനിയിലേക്ക് പോയ മാത്തുക്കുട്ടി തിരിച്ചെത്തുമ്പോഴും മധ്യതിരുവിതാംകൂറുകാരന്റെ നന്മയുള്ളമനസ്സ് കൈമോശം വന്നിട്ടില്ലായിരുന്നു. പക്ഷേ, കേരളക്കരയൊന്നാകെ മാറിയിരിക്കുന്നു. ഒരു ശരാശരി മലയാളിയുടെ ജീവിതനിലവാരത്തില്‍ നിന്ന് ബഹുദൂരം മുന്നോട്ടു പോയ അദ്ദേഹത്തിന് സമകാലിക കേരളസാമൂഹിക യാഥാര്‍ഥ്യങ്ങള്‍,രാഷ്ടീയകാഴ്ചകള്‍ എല്ലാം പുനര്‍വിചിന്തനത്തിന് വഴിയൊരുക്കി. മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്യുന്ന 'കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി' പ്രവാസികളുടെ മനസ്സ് തൊട്ടറിഞ്ഞ് ഒരു കഥ പറയുകയാണ്. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ സന്തോഷ് ശിവന്‍, പൃഥ്വിരാജ്, ഷാജി നടേശന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നെടുമുടിവേണു, ബാലചന്ദ്രമേനോന്‍,സിദ്ധിക്ക്, പ്രേംപ്രകാശ്, നന്ദു , കോട്ടയം നസീര്‍, സുരേഷ് കൃഷ്ണ, ആദിനാട് ശശി,ശഖര്‍മേനോന്‍, കവിയൂര്‍ പൊന്നമ്മ, മുത്തുമണി, മീരാനന്ദന്‍, പുതുമുഖം അലീഷ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. മൂന്ന് ബാലചന്ദ്രന്‍മാര്‍ കടല്‍കടന്ന് ഒരു മാത്തുക്കുട്ടിയില്‍ മൂന്ന് ബാലചന്ദ്രന്‍മാര്‍ വേഷമിടുന്നു. ബാലചന്ദ്രമേനോന്‍, പി. ബാലചന്ദ്രന്‍, ബാലചന്ദ്രന്‍ ചുളളിക്കാട് എന്നിവരാണ് മാത്തുക്കുട്ടിയുടെ സഹയാത്രികരായ കഥാപാത്രങ്ങളായി സ്‌ക്രീനിലെത്തുന്നത്. രഞ്ജിത്-മധുനീലകണ്ഠന്‍ ടീം രഞ്ജിത് ചിത്രത്തില്‍ മധുനീലകണ്ഠന്‍ ചായാഗ്രാഹകനാകുന്നത് ഇതാദ്യം.രാജീവ് രവി സംവിധാനം ചെയ്ത 'അന്നയും റസൂലും' എന്ന ചിത്രത്തില്‍ രഞ്ജിത് നടനായി മധുനീലകണ്ഠന്റെ ക്യാമറയ്ക്കു മുന്നിലെത്തിയിരുന്നു. ' ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് ഞാന്‍ വിചാരിച്ച ഒരു ക്യാമറാമാനാണ് മധു. എനിക്ക് നേരത്തെ അറിയുമെങ്കിലും അന്നയും റസൂലിലും ഞങ്ങള്‍ പ്രവര്‍ത്തിച്ചപ്പോള്‍ ബന്ധം സുദൃഢമായി. ഗിമ്മിക്കുകളൊന്നുമില്ലാതെ പെര്‍ഫോമന്‍സ് ഓറിയന്റഡായ സിനിമയാണ് കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി .ഒരു ഷോട്ട് കഴിഞ്ഞ് ക്യാമറ മാറ്റി അടുത്ത് ഷോട്ട് ഒരുക്കുമ്പോള്‍ ആക്ടിങ്ങിന്റെ നൈരന്തര്യം പലപ്പാഴും നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അത് ഒഴിവാക്കാന്‍ വേണ്ടിയാണ് രണ്ടു ക്യാമറകളിലായി ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്.'-രഞ്ജിത് പറയുന്നു.
നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി 'ചാപ്പാ കുരിശ്' എന്ന ചിത്രത്തിനുശേഷം സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന 'നീലകാശം പച്ചക്കടല്‍ ചുവന്ന ഭൂമി'യുടെ രണ്ടാം ഘട്ട ചിത്രീകരണം തൃശ്ശൂരില്‍ ആരംഭിച്ചു. ആദ്യ ഷെഡ്യൂള്‍ തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്രപ്രദേശ്, ഒറീസ്സ, വെസ്റ്റ് ബംഗാള്‍, ആസ്സാം, നാഗലാന്റ് എന്നിവിടങ്ങളിലായി പൂര്‍ത്തീകരിച്ചിരുന്നു. ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്റമെന്റുമായി ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ നവാഗതനായ ഷമീര്‍ മുഹമ്മദ് എഴുതുന്നു. കോഴിക്കോട്ടു നിന്ന് ഒരു പ്രത്യേക ലക്ഷ്യവുമായി യാത്ര തിരിച്ച് നാഗാലാന്റില്‍ എത്തുന്ന രണ്ടു സുഹത്തുക്കളുടെ സംഭവബഹുലമായ അനുഭവങ്ങളെ ദൃശ്യവത്കരിക്കുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, സണ്ണി വെയ്ന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മണിപ്പൂരിലെ പ്രശസ്ത നടി സുര്‍ജബാലയാണ് നായിക. ബംഗാളി നടനായ ധൃതിമാന്‍ ചാറ്റര്‍ജി, ജോയ് മാത്യു, ഷൊഹൈബ് ഖാന്‍, കെ.ടി.സി. അബ്ദുള്ള, ഏനാ സാഹ, പാല മൊന്നപ്പ, വനിതാ കൃഷ്ണന്‍, മധു ബാല ദവീ, അനിഘ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഗിരീഷ് ഗംഗയാണ് ക്യാമറാമാന്‍. ക ഥ, തിരക്കഥ, സംഭാഷണം-ഷമീര്‍ മുഹമ്മദ് , സംഗീതം-റെക്‌സ് വിജയന്‍, എഡിറ്റര്‍-ശ്രീകര്‍ പ്രസാദ്, കല-ദില്‍ജിത്ത്, മേക്കപ്പ്-റോണക്‌സ് സേവ്യര്‍, സ്റ്റില്‍സ്-വിഷ്ണു തണ്ടാശ്ശേരി, പരസ്യകല-പപ്പായ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ജോണ്‍പോള്‍, അസോസിയേറ്റ് ഡയറക്ടര്‍-വിഷ്ണുനമ്പൂതിരി, ശ്രീജിത്ത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ഷൊ ഹൈബ് കാന്‍ ഹനീഫ്, പി.ആര്‍.ഒ. - എ. എസ്. ദിനേശ്.

COMING SOON TO THEATRES

• MALAYALAM
• അപ്& ഡൗണ്‍ മുകളിലൊരാളുണ്ട്
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്
ജിഞ്ചര്‍
മണിബാക്ക് പോളിസി
ഏഴാമത്തെ വരവ്

• TAMIL
• തലൈവ
സിങ്കം-2
എതിര്‍ നീച്ചല്‍
മറന്തേന്‍ മന്നിത്തേന്‍
മാരിയാന്‍
• TELUGU
• ഷാഡോ
സരോച്ചാരു
ബ്രദേഴ്‌സ്
ഗൗരവം
• KANNADA
• HINDI
• ഏക് തി ദയാന്‍
നൗട്ടങ്കി സാല
ഗോ ഗോവ ഗോണ്‍
ആത്മ
ഗിപ്പി

Aashiq Abu & Rima Kallingal
photo feature of Aashiq Abu & Rima Kallingal

Honey Bee movie gallery
Stills of  movie Honey Bee Starring Asif Ali, Bhavana etc

Mumbai police reveiw
Review of movie Mumbai police starring prithviraj, jayasurya, rahman

Raanjhanaa gallery
Stills of bollywood movie Raanjhanaa starring Danush, Sonam kapoor etc

Sana Khan gallery
Stills of actress Sana Khan from movie Nadigain diary

Sokkali movie stills
stills from movie Sokkali starring Sona