സി.ഐമാര്‍ക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: കേരളാ പോലീസില്‍ രണ്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ സ്ഥലംമാറ്റി. മൂന്ന് സബ് ഇന്‍സ്‌പെക്ടര്‍മാരെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരാക്കിയിട്ടുമുണ്ട്. പത്തനംതിട്ട എസ്. ബി.സി.ഐ.ഡിയില്‍ നിന്ന് സി.എല്‍ മനോജ് ചന്ദ്രനെ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയിലേക്ക് മാറ്റി. അവിടെ നിന്ന് എം.എ. അബ്ദുല്‍ റഹീമിനെ പത്തനംതിട്ട എസ്.ബി.സി.ഐ.ഡിയിലേക്കും മാറ്റിയിട്ടുണ്ട്.

എസ്.ഐ മാരായ മൂന്നുപേരെ പേരിനൊപ്പമുള്ള സ്ഥലത്തേക്ക് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായി നിയമിച്ചു. സി. ജോണ്‍-വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ, ബി. പങ്കജാക്ഷന്‍-സി.ബി.സി.ഐ.ഡി. പാലക്കാട്, എ. അജിചന്ദ്രന്‍ നായര്‍- വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ എന്നിവര്‍ക്കാണ് സ്ഥാനക്കയറ്റം ലഭിച്ചത്.

അറിയിപ്പുകള്‍

വൃക്കരോഗികള്‍ക്ക് സമാശ്വാസം പദ്ധതി: മാര്‍ഗനിര്‍ദേശമായി

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന വൃക്ക തകരാറുമൂലം സ്ഥിരമായി ഡയാലിസിസ് വേണ്ടിവരുന്ന ബി.പി.എല്‍. വിഭാഗത്തിലെ വൃക്കരോഗികള്‍ക്ക് പ്രതിമാസ പെന്‍ഷന്‍ നല്‍കുന്ന സമാശ്വാസം പദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിച്ചു. വൃക്കയ്ക്ക് തകരാര്‍ സംഭവിച്ച് മാസത്തില്‍ ഒരു പ്രാവശ്യമെങ്കിലും ഡയാലിസിസിന് വിധേയരാകുന്ന ബി.പി.എല്‍. വിഭാഗത്തില്‍പ്പെടുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.

ആറുമാസമെങ്കിലും തുടര്‍ച്ചയായ ഡയാലിസിസ് ആവശ്യമുള്ളവരാണെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കണം. മറ്റ് സര്‍ക്കാര്‍ ധനസഹായം ലഭ്യമാകുന്നവര്‍ക്കും ഈ പ്രത്യേക ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കും. പ്രതിമാസം 525 രൂപ വീതമാണ് ധനസഹായം. അപേക്ഷയുടെ മാതൃക www.prd.kerala.gov.in വെബ്‌സൈറ്റില്‍ ലഭിക്കും.

ഭാഗ്യക്കുറി തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്ക് ആനുകൂല്യം അനുവദിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്ക് 2013 മാര്‍ച്ച് മാസം വരെയുള്ള പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍ എന്നിവ കുടിശ്ശിക തീര്‍ത്ത് അനുവദിച്ചിട്ടുണ്ടെന്ന് കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ഏജന്റുമാരുടേയും വില്‍പ്പനക്കാരുടേയും ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ബാബു ജോസഫ് അറിയിച്ചു.

ക്ഷേമനിധി ബോര്‍ഡ് നിലവില്‍ വന്നശേഷം പുതുതായി 1369 പേര്‍ക്ക് പെന്‍ഷന്‍, മരണമടഞ്ഞ 61 അംഗങ്ങളുടെ അനന്തരാവകാശികള്‍ക്ക് കുടുംബപെന്‍ഷന്‍ എന്നിവ അനുവദിച്ചിട്ടുണ്ട്.

വാക്ക്-ഇന്‍-ഇന്റര്‍വ്യൂ

തിരുവനന്തപുരം: വെള്ളായണി കാര്‍ഷിക കോളേജില്‍ ടീച്ചിങ് അസിസ്റ്റന്റുമാരുടെ അഞ്ച് താല്‍ക്കാലിക ഒഴിവിലേക്ക് (പ്രതിദിനം 525 രൂപ നിരക്കില്‍ പരമാവധി പ്രതിമാസം വേതനം 12000 രൂപ) വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. അനിമല്‍ ഹസ്ബന്‍ഡറി (അവശ്യയോഗ്യത: ബി.വി.എസ്.സി., അഭികാമ്യയോഗ്യത : എം.വി.എസ്.സി.). വിശദവിവരങ്ങള്‍ക്ക് www.kau.edu വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

താല്‍ക്കാലിക നിയമനം

കേന്ദ്ര സര്‍ക്കാരിന്റെ ഒരു പ്രോജക്ടുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിന് ഒരു കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ കം പ്രോഗ്രാം ഡിസൈനര്‍ തസ്തികയിലേക്കും 3 എല്‍.ഡി. ക്ലാര്‍ക്ക് തസ്തികയിലേക്കും താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എഴുത്തുപരീക്ഷയുടേയും കൂടിക്കാഴ്ചയുടേയും അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്. www.lbscentre.org എന്നീ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ഏപ്രില്‍ 15 വൈകുന്നേരം 5 വരെ.

അപേക്ഷ ക്ഷണിച്ചു

സംസ്‌കൃത കോളേജിലെ കണ്ടിന്യൂയിങ് എഡ്യുക്കേഷന്‍സ് സബ് സെന്ററില്‍ നടത്തുന്ന കോഴ്‌സുകളായ എം.എസ്. ഓഫീസ്, ഡി.സി.എ., ഡി.ടി.പി., കമ്പ്യൂട്ടര്‍ അവയര്‍നെസ് ആന്‍ഡ് ഇന്റര്‍നെറ്റ്, ടാലി, അഡ്വാന്‍സ്ഡ് ടാലി വിത്ത് വാറ്റ്, ഫോട്ടോഷോപ്പ്, കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്, ബ്യൂട്ടീഷ്യന്‍ ബേസിക് ആന്‍ഡ് അഡ്വാന്‍സ്ഡ് കോഴ്‌സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറത്തിനും മറ്റു വിശദവിവരങ്ങള്‍ക്കും കോളേജിലെ കണ്ടിന്യൂയിങ് എഡ്യുക്കേഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 9496994527.

ഏകദിന അവബോധ ക്യാമ്പ്

കേന്ദ്രസര്‍ക്കാരിന്റെ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ആധുനിക സാങ്കേതിക വികസനത്തെപ്പറ്റിയും സ്‌കില്‍ അപ്ഗ്രഡേഷനെപ്പറ്റിയും അവബോധ ക്യാമ്പ് സംഘടിപ്പിക്കുന്നു. വിശദവിവരങ്ങള്‍ 0471-2360591 എന്ന ഫോണ്‍ നമ്പരില്‍ ലഭിക്കും.

ഭരണാനുമതി

സാമൂഹികനീതിവകുപ്പ് സംയോജിത ശിശുവികസന സേവനപദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് എട്ട് അങ്കണവാടികള്‍ കൂടി മാതൃകാ അങ്കണവാടികളാക്കി നിര്‍മാണം നടത്തുന്നതിന് ഭരണാനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. വിശദവിവരങ്ങള്‍ പി.ആര്‍.ഡി.യുടെ (www.prd.kerala.gov.in) വെബ്‌സൈറ്റില്‍.

21-Dec-2014