വാത്സല്യ അവാര്‍ഡ് കൃതികള്‍ ക്ഷണിച്ചു

കൊച്ചി: മുംബൈ ആസ്ഥാനമായുള്ള പദ്മ ബിനാനി ഫൗണ്ടേഷന്റെ വാത്സല്യ ബാലസാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. ഈ വര്‍ഷം പുരസ്‌കാരത്തിന് മലയാള കൃതികളാണ് പരിഗണിക്കുന്നതെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങിയതാണ് പുരസ്‌കാരം. ഈ വര്‍ഷം പ്രസിദ്ധീകരിച്ച രണ്ട് ബാലസാഹിത്യ കൃതികള്‍ അയയ്ക്കാം. രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, വിശദമായ ബയോഡാറ്റ എന്നിവ സഹിതം കോ-ഓര്‍ഡിനേറ്റര്‍, പദ്മ ബിനാനി ഫൗണ്ടേഷന്‍, ടെംപിള്‍ ടെറസ്സ് റോഡ്, 55 ഫോര്‍ഗെറ്റ് സ്ട്രീറ്റ്, ഗോവാലിയ ടാങ്ക്, ഗ്രാന്റ് റോഡ്, മുംബൈ 400 036 എന്ന വിലാസത്തില്‍ അയയ്ക്കണം. പത്ര സമ്മേളനത്തില്‍ ബിനാനി ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റ് അനില്‍ പിള്ള, ജനറല്‍ മാനേജര്‍ വര്‍ഗീസ് ഈശോ, എച്ച്.ആര്‍. മാനേജര്‍ ജി. നന്ദഗോപാല്‍ എന്നിവര്‍ സംബന്ധിച്ചു.

ദേശീയ ഊര്‍ജ കോണ്‍ഗ്രസ് 25 മുതല്‍

കൊച്ചി: എനര്‍ജി കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെ ദേശീയ ഊര്‍ജ കോണ്‍ഗ്രസ് 25 മുതല്‍ 27 വരെ കാക്കനാട് ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 25ന് രാവിലെ 10ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. സിവില്‍ സ്റ്റേഷന്‍ അങ്കണത്തില്‍ നടക്കുന്ന എനര്‍ജി എക്‌സ്‌പോ മന്ത്രി പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യും. 11.30ന് യുപി വിഭാഗം കുട്ടികളുടെ ചിത്രരചനാ മത്സരം ഇ.എം.എസ്. ഹാളിലും ഐടിഐ അധ്യാപകര്‍ക്കുള്ള പരിശീലനം കാക്കനാട് യൂത്ത് ഹോസ്റ്റലിലും നടക്കും. 26ന് രാവിലെ ഇ.എം.എസ്. ഹാളില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കും. 27ന് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. എനര്‍ജി കണ്‍സര്‍വേഷന്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി കെ. സോമന്‍, ഡല്‍ഹി ചാപ്റ്റര്‍ സെക്രട്ടറി എം.സി. ജോണ്‍, എറണാകുളം ചാപ്റ്റര്‍ സെക്രട്ടറി നിസാം റഹ്മാന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ഭവിഷ്യനിധി അദാലത്ത്

തിരുവനന്തപുരം: ജൂണ്‍ 10 ന് രാവിലെ 11 ന് ഇ.പി.എഫിന്റെ തിരുവനന്തപുരത്തുള്ള റീജണല്‍ ഓഫീസിലും കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലുള്ള സബ് റീജണല്‍ ഓഫീസുകളിലും ഭവിഷ്യനിധി അദാലത്തുകള്‍ നടത്തും. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് നിയമത്തിന് കീഴിലുള്ള പി.എഫ്, പെന്‍ഷന്‍ തുടങ്ങിയ പദ്ധതികള്‍ പ്രകാരം നിയമാനുസൃതമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് വീഴ്ചവന്നിട്ടുണ്ടെങ്കില്‍ അത് സംബന്ധിച്ച പരാതികള്‍ അദാലത്തിന്റെ പരിഗണനയ്ക്കായി മെയ് 31 ന് മുമ്പ് ലഭിക്കത്തക്കവിധം പി.എഫ്. ഓഫീസിലേക്ക് അയയേ്ക്കണ്ടതാണ്. പരാതികള്‍ അയയ്ക്കുന്ന കവറിന് പുറത്ത് 'ഭവിഷ്യനിധി അദാലത്ത്' എന്ന് രേഖപ്പെടുത്തണം.

കിക്മയില്‍ എം.ബി.എ. സ്‌പോട്ട് അഡ്മിഷന്‍

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ. (ഫുള്‍ടൈം) 2013-15 ബാച്ചിലെ പ്രവേശനത്തിന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. മെയ് 25 ന് രാവിലെ 11 മുതല്‍ കോളേജ് കാമ്പസിലാണ് പ്രവേശന നടപടി.

അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ഇതേവരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും അന്നേദിവസം നേരിട്ട് കോളേജില്‍ എത്താവുന്നതാണ്. വിവരങ്ങള്‍ക്ക് ഫോണ്‍: 9447002106, 94447134484, 9895021279. സഹകരണവകുപ്പ് ജീവനക്കാരുടെ ആശ്രിതര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് കിക്മ ഡയറക്ടര്‍ ഡോ.കെ.ശശികുമാര്‍ അറിയിച്ചു.ഇഗ്‌നോ അഡ്മിഷന്‍ അപേക്ഷ ക്ഷണിച്ചു

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ 2013 ജൂലായ് സെഷന്‍, എം.സി.എ, ബി.സി.എ, ബി.എ, എം.എ, എം.കോം, ബി.ബി.എ, ബി.എസ്.ഡബ്ല്യു, ബി.പി.പി, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍ എന്നിവയിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ 2013 ജൂണ്‍ 15 വരെ സ്വീകരിക്കും. വിശദവിവരങ്ങള്‍ അടങ്ങിയ പ്രോസ്‌പെക്ടസ് ഇഗ്‌നോയുടെ സ്റ്റഡി സെന്ററുകളില്‍ നിന്നും കിള്ളിപ്പാലത്തുള്ള ഇഗ്‌നോ റീജണല്‍ സെന്ററില്‍നിന്നും 200 രൂപയ്ക്ക് വാങ്ങാം. വിശദവിവരങ്ങള്‍ക്കായി ഇഗ്‌നോ റീജണല്‍ സെന്റര്‍, രാജധാനി കോംപ്ലക്‌സ്, പി.ആര്‍.എസ്. ആശുപത്രിക്ക് എതിര്‍വശം, കിള്ളിപ്പാലം, കരമന പി.ഒ, തിരുവനന്തപുരം. ഫോണ്‍: 0471-2344113, 2344120.

27-Nov-2014