ബിരുദാനന്തര ബിരുദ മെഡിക്കല്‍ കോഴ്‌സ് പ്രവേശന പരീക്ഷ

തിരുവനന്തപുരം: ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ ഗവണ്മെന്റ് മെഡിക്കല്‍കോളേജുകളിലും സീറ്റുകള്‍ ലഭ്യമായ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലും ബിരുദാനന്തരബിരുദ മെഡിക്കല്‍/സര്‍ജിക്കല്‍ സൂപ്പര്‍സ്‌പെഷ്യാലിറ്റി കോഴ്‌സുകളിലേക്കുള്ള 2013 പ്രവേശനപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.

ഓണ്‍ലൈന്‍ അപേക്ഷാഫോറവും പ്രോസ്‌പെക്ടസും ജൂണ്‍ 24 വരെ പ്രവേശനപരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ ജൂണ്‍ 24 വൈകുന്നേരം 5 മണിക്കുമുമ്പായി രജിസ്റ്റേര്‍ഡ്/സ്​പീഡ് തപാലില്‍ അല്ലെങ്കില്‍ നേരിട്ട് എത്തിക്കണം.

സര്‍വീസ് വിഭാഗം ഉള്‍പ്പെടെ എല്ലാ അപേക്ഷകരും അപേക്ഷയുടെ പ്രിന്റൗട്ട് ആവശ്യമായ രേഖകള്‍ സഹിതം പ്രവേശന പരീക്ഷാ കമ്മീഷണര്‍, ഹൗസിങ് ബോര്‍ഡ് ബില്‍ഡിങ്‌സ്, ശാന്തിനഗര്‍, തിരുവനന്തപുരം-695 001 എന്ന വിലാസത്തില്‍ അയയേ്ക്കണ്ടതാണ്. സര്‍വീസ് വിഭാഗക്കാര്‍ അപേക്ഷയുടെ ഒരു പകര്‍പ്പ് ആവശ്യമായ രേഖകള്‍സഹിതം മേലധികാരിക്ക് (ഡി.എം.ഇ/ഡി.എച്ച്.എസ്) കൂടി സമര്‍പ്പിക്കേണ്ടതാണ്. പ്രവേശനപരീക്ഷ ജൂലായ്13, 14 തീയതികളില്‍ തിരുവനന്തപുരത്ത് നടത്തും.

22-Dec-2014