കേരള കര്‍ഷകന്‍ രചനാമത്സരം

ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രസിദ്ധീകരിക്കുന്ന കേരള കര്‍ഷകന്‍ മാസിക കുട്ടികള്‍ക്കായി സംസ്ഥാനതല ലേഖനരചനാ മത്സരം നടത്തുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ കൃഷിപാഠങ്ങള്‍ എന്നതാണ് വിഷയം. അഞ്ചാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ലേഖനം അഞ്ച് പേജില്‍ കവിയാന്‍ പാടില്ല. എ 4 സൈസിലുള്ള വെള്ളക്കടലാസില്‍ ഒരു വശത്തുമാത്രം സ്വന്തം കൈപ്പടയില്‍ എഴുതിയ ലേഖനം സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപത്രം സഹിതം ഒക്ടോബര്‍ 31നകം എഡിറ്റര്‍, കേരള കര്‍ഷകന്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കവടിയാര്‍ പി.ഒ, തിരുവനന്തപുരം-3 എന്ന വിലാസത്തില്‍ അയയ്ക്കണം. ഇ മെയില്‍ സ്വീകരിക്കില്ല.

പ്രമാണ പരിശോധന


വിദ്യാഭ്യാസ വകുപ്പില്‍ ലോവര്‍ പ്രൈമറി സ്‌കൂള്‍ അസിസ്റ്റന്റ് (തമിഴ്) (രണ്ടാം എന്‍.സി.എ. ധീവര) തസ്തികയ്ക്കുള്ള പ്രമാണ പരിശോധന ആഗസ്ത് എട്ടിന് രാവിലെ 7.30 നും 9.30 ന് അഭിമുഖവും പാലക്കാട് സിവില്‍ സ്റ്റേഷനിലുള്ള പി.എസ്.സി. ജില്ലാ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ ഇന്റര്‍വ്യൂ മെമ്മോ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയെ്തടുക്കണം. എസ്.എം.എസ്. അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവര്‍ ജില്ലാ ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം.

പ്രമാണ പരിശോധനയും അഭിമുഖവും


വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് മലയാളം (എന്‍.സി.എ. പി.എച്ച്. ബ്ലൈന്‍ഡ്/ പാര്‍ഷ്യലി ബ്ലൈന്‍ഡ്) തസ്തികയ്ക്കുള്ള പ്രമാണ പരിശോധന ആഗസ്ത് രണ്ടിന് രാവിലെ 11 മണിക്കും അഭിമുഖം ആഗസ്ത് ഏഴിനും പാലക്കാട് സിവില്‍ സ്റ്റേഷനിലുള്ള പി.എസ്.സി. ജില്ലാ ഓഫീസില്‍ നടത്തും. ഇന്റര്‍വ്യൂ മെമ്മോ ഡൗണ്‍ലോഡ് ചെയ്‌തെടുക്കണം. എസ്.എം.എസ്. അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവര്‍ ജില്ലാ ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം.

നാറ്റ്പാക്ക് പ്രോജക്ടുകളില്‍ ഒഴിവ്


കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിങ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ വിവിധ പ്രോജക്ടുകളില്‍ കരാര്‍ നിയമനത്തിന് സിവില്‍ എന്‍ജിനീയറിങില്‍ ഒന്നാം ക്ലാസ് ബിരുദം, ജ്യോഗ്രഫി/ ജിയോളജിയില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും, സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും അതോടൊപ്പം ജി.ഐ.എസ്./ ജിയോ ഇന്‍ഫര്‍മാറ്റിക്‌സില്‍ ബിരുദം/ ഡിപ്ലോമയും ജി.ഐ.എസില്‍ പ്രവൃത്തി പരിചയവും ഉള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം നാറ്റ്പാക്ക് , ശാസ്ത്രഭവന്‍, പട്ടം,തിരുവനന്തപുരം- 4 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷകള്‍ ആഗസ്ത് 12 ന് മുന്‍പായി ലഭിച്ചിരിക്കണം. വെബ്‌സൈറ്റ്: www.natpac.kerala.gov.in.

ഖാദി ബോര്‍ഡില്‍ പിഴപ്പലിശ തീയതി നീട്ടി

ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍ നിന്ന് കണ്‍സോര്‍ഷ്യം ബാങ്ക് ക്രഡിറ്റ് പദ്ധതിയില്‍ വായ്പയെടുത്തിട്ടുള്ളവര്‍ക്ക് വായ്പാ കുടിശിക ഒറ്റത്തവണയായി തിരിച്ചടയ്ക്കുമ്പോള്‍ പിഴപ്പലിശ ഇളവനുവദിക്കുന്നത് സപ്തംബര്‍ 30 വരെ നീട്ടി. വായ്പാ തുക വിനിയോഗിച്ച് യൂണിറ്റ് നിശ്ചിത കാലയളവെങ്കിലും പ്രവര്‍ത്തിപ്പിച്ച് തിരിച്ചടവില്‍ കാലതാമസം വരുത്തിയവര്‍ക്ക് മാത്രമേ ആനുകൂല്യം ലഭിക്കൂ. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ്, ഖാദി ബോര്‍ഡ് ആസ്ഥാന ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും.

സ്‌കൂളുകളില്‍ ആദ്യ പി.ടി.എ. യോഗം ഇന്ന്

തിരുവനന്തപുരം: സര്‍ക്കാര്‍ സ്‌കൂളുകളിലെ ആദ്യ ക്ലാസ് പി.ടി.എ. യോഗം ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറി തലം വരെയുള്ള സ്‌കൂളുകളിലെത്തുന്ന രക്ഷിതാക്കള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ ബോധവത്കരണം നല്‍കും.

പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി തിരുവനന്തപുരം മണക്കാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 31ന് ഉച്ചയ്ക്ക് 2ന് വിദ്യാഭ്യാസ വകുപ്പുമന്ത്രി പി.കെ. അബ്ദുറബ്ബും ഉദ്യോഗസ്ഥരും സന്ദര്‍ശിക്കും.

'സീമാറ്റ്' തയ്യാറാക്കിയ 'സ്‌കൂള്‍ സ്‌കോളര്‍ഷിപ്പുകള്‍' എന്ന പുസ്തകം പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ. ഇളങ്കോവന് നല്‍കി മന്ത്രി പ്രകാശനം ചെയ്യും. സ്‌കോളര്‍ഷിപ്പുകള്‍, ലംപ്‌സംഗ്രാന്റുകള്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നീ ഇനങ്ങളിലായി വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമായി 120 സഹായപദ്ധതികള്‍ ഉണ്ടെന്ന് ഈ കൈപ്പുസ്തകത്തില്‍ പറയുന്നു. ഇവയെക്കുറിച്ച് രക്ഷാകര്‍ത്താക്കള്‍ക്ക് ബോധവത്കരണം നല്‍കാനുദ്ദേശിച്ചാണ് പി.ടി.എ യോഗം സംഘടിപ്പിക്കുന്നത്.

കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് എന്നിവയുടെ ദൂഷിതവലയത്തില്‍ നിന്ന് കുട്ടികളെ രക്ഷിക്കാനുള്ള മാര്‍ഗരേഖയും സീമാറ്റ് തയ്യാറാക്കിയിട്ടുണ്ട്. അവയെക്കുറിച്ചുകൂടി രക്ഷിതാക്കളെയും അധ്യാപകരെയും ബോധവാന്‍മാരാക്കാന്‍ ആദ്യ പി.ടി.എ. യോഗം വേദിയാകും.

എസ്.ബി.ടി. ഹിന്ദി സാഹിത്യ പുരസ്‌കാരങ്ങള്‍

തിരുവനന്തപുരം: എസ്.ബി.ടി.യുടെ ഹിന്ദി സാഹിത്യപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മൗലിക സാഹിത്യ വിഭാഗത്തില്‍ കെ.ജി. ഉണ്ണികൃഷ്ണന്‍ രചിച്ച കവിതാ സമാഹാരം (കവിതാവോം കീ സരിത) പുരസ്‌കാരത്തിന് അര്‍ഹമായി. ഗവേഷണ ഗ്രന്ഥത്തിന് യൂണിവേഴ്‌സിറ്റി കോളേജ് ഹിന്ദി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഒ. ജയശ്രീയുടെ 'മഹാദേവി വര്‍മ കാ ഗദ്യസാഹിത്യ: ഏക് പുനര്‍ മൂല്യാങ്കന്‍' എന്ന ഗ്രന്ഥത്തിന് ലഭിച്ചു.

പതിനായിരം രൂപ വീതവും പ്രശസ്തിപത്രവുമാണ് നല്‍കുന്നത്. ആഗസ്ത് 14ന് കിഴക്കേകോട്ടയിലുള്ള തീര്‍ഥപാദമണ്ഡപത്തില്‍ നടക്കുന്ന കേരള ഹിന്ദി സാഹിത്യ അക്കാദമിയുടെ മുപ്പത്തിമൂന്നാം വാര്‍ഷിക സമ്മേളനത്തില്‍ എസ്.ബി.ടി. ജനറല്‍ മാനേജര്‍ കൃഷ്ണന്‍ സമ്മാനിക്കും.

മെഡിക്കല്‍ പ്രവേശനം: ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: എം.ബി.ബി.എസ്., ബി.ഡി.എസ്. കോഴ്‌സുകളിലേക്കുള്ള ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ആറ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍, 2 സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍, 13 സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍, 3 സര്‍ക്കാര്‍ ഡെന്റല്‍ കോളേജുകള്‍, ഒരു സര്‍ക്കാര്‍ നിയന്ത്രിത ഡെന്റല്‍ കോളേജ്, 14 സ്വകാര്യ സ്വാശ്രയ ഡെന്റല്‍ കോളേജുകള്‍ എന്നിവയിലേക്കുള്ള ഒന്നാം അലോട്ട്‌മെന്റാണ് പ്രസിദ്ധപ്പെടുത്തിയത്. 12466 വിദ്യാര്‍ഥികള്‍ 290520 ഓപ്ഷനുകള്‍ നല്‍കിയിരുന്നു. ഈ ഓപ്ഷനുകളുടെ അടിസ്ഥാനത്തിലുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റാണ് www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.

വിദ്യാര്‍ഥിയുടെ പേര്, റോള്‍ നമ്പര്‍, അലോട്ട്‌മെന്റ് ലഭിച്ച കോഴ്‌സ്, കോളേജ്, അനുവദിച്ചിട്ടുള്ള സംവരണം, അടയേ്ക്കണ്ട ട്യൂഷന്‍ ഫീസ് എന്നിവ വിദ്യാര്‍ഥിയുടെ അലോട്ട്‌മെന്റ് പേജില്‍ ലഭ്യമായിരിക്കും. അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് വിദ്യാര്‍ഥി എടുക്കേണ്ടതും അഡ്മിഷന്‍ സമയത്ത് കോളേജ് അധികാരികളുടെ മുന്‍പില്‍ ഹാജരാക്കേണ്ടതുമാണ്.

അലോട്ട്‌മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ഥികളും ജൂലായ് 31 മുതല്‍ ആഗസ്ത് അഞ്ചുവരെയുള്ള തീയതികളില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ (എസ്.ബി.ടി.) നിര്‍ദിഷ്ട ശാഖകളിലൊന്നില്‍ ഫീസ് അടയ്ക്കണം. എം.ബി.ബി.എസ്./ബി.ഡി.എസ്. ഒഴികെയുള്ള കോഴ്‌സുകളില്‍ നിലവില്‍ പ്രവേശനം നേടിയവര്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ പേര്‍ക്ക് അടച്ച തുക ഈ അലോട്ട്‌മെന്റിന്റെ ഫീസായി കണക്കാക്കുന്നതല്ല. അലോട്ട്‌മെന്റ് ലഭിക്കുന്ന എല്ലാ വിദ്യാര്‍ഥികളും പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് അടയേ്ക്കണ്ടതായ അലോട്ട്‌മെന്റ് മെമ്മോയില്‍ സൂചിപ്പിച്ചിട്ടുള്ള തുക എസ്.ബി.ടി. ശാഖയില്‍ അടച്ച് അലോട്ടുമെന്റ് ഉറപ്പാക്കേണ്ടതാണ്. എസ്.സി./എസ്.ടി./ഒ.ഇ.സി. വിഭാഗത്തില്‍ അലോട്ടുമെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ ആയിരം രൂപ അടച്ച് അലോട്ട്‌മെന്റ് ഉറപ്പാക്കേണ്ടതാണ്. അലോട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പ്രസ്തുത തുക ഈ വിദ്യാര്‍ഥികള്‍ക്ക് മടക്കി നല്‍കും.

ജൂലായ് 31 മുതല്‍ ആഗസ്ത് 5 വരെയുള്ള ഏതെങ്കിലും ദിവസം അലോട്ട്‌മെന്റ് ലഭിച്ച കോളേജില്‍ പ്രവേശനം നേടണം. സ്വകാര്യ സ്വാശ്രയ കോളേജുകളില്‍ അടയേ്ക്കണ്ടതായി കാണിച്ചിട്ടുള്ള ട്യൂഷന്‍ ഫീസിന്റെ ബാക്കി തുക കോളേജില്‍ അടയ്ക്കണം.

രണ്ടാംഘട്ടത്തില്‍ നടത്തുന്ന അലോട്ട്‌മെന്റിന് തൊട്ടുമുമ്പ് ലഭിച്ച അലോട്ട്‌മെന്റ് ആവശ്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് അലോട്ട്‌മെന്റ്/അഡ്മിഷന്‍ റദ്ദാക്കുന്നതിനുള്ള അവസരം ലഭ്യമാക്കുന്നതും അപ്രകാരം അലോട്ട്‌മെന്റ് റദ്ദാക്കുന്നവരുടെ ഫീസ് തിരിച്ച് നല്‍കുന്നതുമാണ്.

എം.ബി.ബി.എസ്./ ബി.ഡി.എസ്. കോഴ്‌സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് സംബന്ധിച്ച വിശദമായ വിജ്ഞാപനം യഥാസമയം പുറപ്പെടുവിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2339101, 2339102.

ഡെപ്യൂട്ടേഷന്‍ ഒഴിവ്

നഴ്‌സസ്സ് ആന്‍ഡ് മിഡ്‌വൈവ്‌സ് കൗണ്‍സില്‍ ഓഫീസില്‍ ഒഴിവുള്ള ക്ലാര്‍ക്ക് തസ്തികയില്‍ (ശമ്പള നിരക്ക് 9940-16580 രൂപ) ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റ, കെ.എസ്.ആര്‍. റൂള്‍ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, വകുപ്പ് അധ്യക്ഷന്റെ എന്‍.ഒ.സി. എന്നിവ സഹിതം ആഗസ്ത് 31 ന് മുമ്പ് 'രജിസ്ട്രാര്‍, കേരള നഴ്‌സസ് ആന്‍ഡ് മിഡ്‌വൈവ്‌സ് കൗണ്‍സില്‍, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം-35' എന്ന വിലാസത്തില്‍ അപേക്ഷിക്കണം.

ഫീസ് കൂട്ടി


കേരള നഴ്‌സസ്സ് ആന്‍ഡ് മിഡ്‌വൈവ്‌സ് കൗണ്‍സില്‍ ചില ഇനങ്ങളില്‍ നിലവിലുള്ള ഫീസ് നിരക്കുകള്‍ ആഗസ്ത് ഒന്നുമുതല്‍ പുതുക്കി നിശ്ചയിച്ചു. കൂടുതല്‍ വിവരങ്ങള്‍ )www.keralanursingcouncil.org) ല്‍.

സ്‌കൂളുകളില്‍ ആദ്യ പി.ടി.എ. യോഗം ഇന്ന്

തിരുവനന്തപുരം: സര്‍ക്കാര്‍ സ്‌കൂളുകളിലെ ആദ്യ ക്ലാസ് പി.ടി.എ. യോഗം ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറി തലം വരെയുള്ള സ്‌കൂളുകളിലെത്തുന്ന രക്ഷിതാക്കള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ ബോധവത്കരണം നല്‍കും.
പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി തിരുവനന്തപുരം മണക്കാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 31ന് ഉച്ചയ്ക്ക് 2ന് വിദ്യാഭ്യാസ വകുപ്പുമന്ത്രി പി.കെ. അബ്ദുറബ്ബും ഉദ്യോഗസ്ഥരും സന്ദര്‍ശിക്കും.
'സീമാറ്റ്' തയ്യാറാക്കിയ 'സ്‌കൂള്‍ സ്‌കോളര്‍ഷിപ്പുകള്‍' എന്ന പുസ്തകം പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ. ഇളങ്കോവന് നല്‍കി മന്ത്രി പ്രകാശനം ചെയ്യും. സ്‌കോളര്‍ഷിപ്പുകള്‍, ലംപ്‌സംഗ്രാന്റുകള്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നീ ഇനങ്ങളിലായി വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമായി 120 സഹായപദ്ധതികള്‍ ഉണ്ടെന്ന് ഈ കൈപ്പുസ്തകത്തില്‍ പറയുന്നു. ഇവയെക്കുറിച്ച് രക്ഷാകര്‍ത്താക്കള്‍ക്ക് ബോധവത്കരണം നല്‍കാനുദ്ദേശിച്ചാണ് പി.ടി.എ യോഗം സംഘടിപ്പിക്കുന്നത്.
കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് എന്നിവയുടെ ദൂഷിതവലയത്തില്‍ നിന്ന് കുട്ടികളെ രക്ഷിക്കാനുള്ള മാര്‍ഗരേഖയും സീമാറ്റ് തയ്യാറാക്കിയിട്ടുണ്ട്. അവയെക്കുറിച്ചുകൂടി രക്ഷിതാക്കളെയും അധ്യാപകരെയും ബോധവാന്‍മാരാക്കാന്‍ ആദ്യ പി.ടി.എ. യോഗം വേദിയാകും.


മരുന്നുലഭ്യത ഉറപ്പാക്കണം: ഫാര്‍മസിസ്റ്റ്‌സ് അസോ.

കോഴിക്കോട്: വിലനിയന്ത്രണത്തിന്റെ ഭാഗമായി വിപണിയില്‍ അനുഭവപ്പെടുന്ന മരുന്നുക്ഷാമം പരിഹരിക്കാന്‍ നടപടിയെടുക്കണമെന്ന് കേരള ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. പുതിയ വിലയ്ക്ക് മരുന്ന് വിപണിയിലെത്തിക്കാന്‍ കമ്പനികള്‍ക്ക് 45 ദിവസത്തെ സമയം അനുവദിച്ചിരുന്നു. എന്നാല്‍ പുതുക്കിയ വിലയ്ക്കുള്ള മരുന്നുകള്‍ കമ്പനികള്‍ വിപണിയിലെത്തിച്ചിട്ടില്ല. പഴയ വിലയ്ക്കുള്ള മരുന്ന് വില്‍ക്കാനും പാടില്ല. ഇത് വരും ദിവസങ്ങളില്‍ മരുന്നുക്ഷാമത്തിന് ഇടയാക്കുമെന്ന് ആശങ്കയുണ്ട്.
നിലവിലുള്ള സ്റ്റോക്കില്‍ സ്റ്റിക്കര്‍ ഒട്ടിച്ച് വിതരണം നടത്താന്‍ അനുമതിയുണ്ടെങ്കിലും അതും പ്രായോഗികമായിട്ടില്ല. മരുന്നുകള്‍ ലഭ്യമാക്കാതെ ഔഷധ വിപണിയില്‍ സ്തംഭനാവസ്ഥയുണ്ടാക്കുന്ന കമ്പനികള്‍ക്കെതിരെ നടപടിയെടുക്കണം - അസോസിയേഷന്‍ ആവശ്യപ്പെട്ടു. ടി.പി.രാജീവന്‍ അധ്യക്ഷത വഹിച്ചു. എം.ആര്‍. അജിത് കിഷോര്‍, ജയന്‍ കോറോത്ത്, കെ.പി. ബാബുരാജ്, ടി. സതീശന്‍, പി.പി. അനില്‍കുമാര്‍, ഗലീലിയോ ജോര്‍ജ്, സി.കെ. കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു.

24-Nov-2014