കേരള സര്‍വകലാശാല അറിയിപ്പ്

ബി.ടെക് - സ്‌പോട്ട് അഡ്മിഷന്‍

കേരള സര്‍വകലാശാല കാര്യവട്ടം എന്‍ജിനിയറിങ് കോളേജില്‍ ബി.ടെക് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ബ്രാഞ്ചുകളില്‍ സ്റ്റേറ്റ് മെറിറ്റ് / മാനേജ്‌മെന്റ് / എന്‍.ആര്‍.ഐ. ക്വാട്ട എന്നിവയില്‍ സീറ്റൊഴിവുണ്ട്. ആഗസ്ത് 13, 14 തീയതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. താല്പര്യമുള്ളവര്‍ രക്ഷാകര്‍ത്താക്കളുമായി അന്നേ ദിവസം രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും നിശ്ചിത ഫീസുമായി കോളേജില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 0471- 2308874, 0471- 2418085.

ബി.എസ്‌സി. ടൈംടേബിള്‍


കേരള സര്‍വകലാശാല ആഗസ്ത് 19 ന് തുടങ്ങുന്ന നാലാം സെമസ്റ്റര്‍ ബി.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ് (സി.ബി.സി.എസ്.എസ്.) പരീക്ഷ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.exams.keralauniversity.ac.in) ലഭിക്കും.

ഇന്റര്‍വ്യൂ പുതുക്കിയ തീയതി


കേ
രള സര്‍വകലാശാല തുടര്‍ വിദ്യാഭ്യാസ വ്യാപന കേന്ദ്രം ആഗസ്ത് 13 ന് നടത്താനിരുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ടി.വി. ന്യൂസ് റീഡിങ് ആന്‍ഡ് കോംപയറിങ് കോഴ്‌സിന്റെ ഇന്റര്‍വ്യൂ ആഗസ്ത് 20 ന് രാവിലെ 10.30 ന് കേന്ദ്രത്തില്‍ നടത്തും.

എം.ബി.എ-കേന്ദ്രങ്ങളില്‍ സീറ്റൊഴിവ്


കേരള സര്‍വകലാശാലയുടെ ഐ.എം.കെ.യുടെ കീഴിലുള്ള (യു.ഐ.എം) ആലപ്പുഴ, അടൂര്‍, കുണ്ടറ, പുനലൂര്‍ കേന്ദ്രങ്ങളില്‍ സീറ്റൊഴിവുണ്ട്. 2013 അധ്യയന വര്‍ഷത്തെ എം.ബി.എ. പ്രവേശന പരീക്ഷ എഴുതി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസുമായി താല്പര്യമുള്ള കേന്ദ്രങ്ങളില്‍ നേരിട്ട് ഹാജരായി ആഗസ്ത് 17 നകം പ്രവേശനം നേടണം.

ഡോ. പി.എ. ഇബ്രാഹിമിന് അവുക്കാദര്‍കുട്ടിനഹ സ്മാരക അവാര്‍ഡ്

തിരുവനന്തപുരം: നല്ല സാമൂഹ്യപ്രവര്‍ത്തകനുള്ള 2013-ലെ അവുക്കാദര്‍കുട്ടിനഹ സ്മാരക അവാര്‍ഡിന് ഡോ.പി.എ.ഇബ്രാഹിമിനെ തിരഞ്ഞെടുത്തു. അവാര്‍ഡ് കമ്മിറ്റി ചെയര്‍മാനും മുന്‍മന്ത്രിയും മുസ്‌ലിംലീഗ് സംസ്ഥാന വൈസ്​പ്രസിഡന്റുമായ കുട്ടിഅഹമ്മദ്കുട്ടി അറിയിച്ചതാണിക്കാര്യം.

ഷമാലിഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിങ് ഡയറക്ടറും പി.എ. എഡ്യൂക്കേഷണന്‍ ട്രസ്റ്റിന്റെ ചെയര്‍മാനുമാണ് പി.എ.ഇബ്രാഹിം. ലറ്റേഴ്‌സ് ആര്‍ട്ട് ഡിസൈന്‍ ചെയ്യുന്ന ഫലകവും മംഗളപത്രവും പൊന്നാടയുമാണ് അവാര്‍ഡ്.

ആഗസ്ത് 20ന് വൈകുന്നേരം 4.30ന് പ്രസ്‌ക്ലബ്ബിലെ ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ മന്ത്രി ഡോ.എം.കെ.മുനീര്‍ അവാര്‍ഡ് സമ്മാനിക്കും.

ഒ.എം.ആര്‍.പരീക്ഷ

തിരുവനന്തപുരം ആരോഗ്യവകുപ്പില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ്-2 (കാറ്റഗറി നമ്പര്‍ 636/ 2011) ഒ.എം.ആര്‍ പരീക്ഷ 16ന് രാവിലെ 8 മുതല്‍ 9.15 വരെ നടത്തും. അഡ്മിഷന്‍ ടിക്കറ്റുകള്‍ www.keralapsc.gov.in നിന്നും ഡൗണ്‍ലോഡ് ചെയെ്തടുക്കണം.

കേരള അഗ്രോമെഷീനറി കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ ഇലക്ട്രീഷ്യന്‍ (കാറ്റഗറി നമ്പര്‍ 86/12) ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിലെ ഇലക്ട്രീഷ്യന്‍/ ലൈന്‍മാന്‍ (കാറ്റഗറി നമ്പര്‍ 82/ 12) തസ്തികകളിലേക്ക് 27 ന് രാവിലെ 8 മുതല്‍ 9.15 വരെ നടത്തുന്ന ഒ.എം.ആര്‍ പൊതുപരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയെ്തടുക്കണം. രണ്ട് തസ്തികകളിലേക്കും അപേക്ഷിച്ചിട്ടുള്ള പൊതുഉദ്യോഗാര്‍ഥികള്‍ അഡ്മിഷന്‍ ടിക്കറ്റുകള്‍ പ്രത്യേകം പ്രത്യേകം ഡൗണ്‍ലോഡ് ചെയെ്തടുക്കണം.

കേരള ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ എച്ച്.എസ്.എസ്.ടി. ( ജൂനിയര്‍ ) ജ്യോഗ്രഫി (കാറ്റഗറി നമ്പര്‍ 679/ 2012) തിരഞ്ഞെടുപ്പിനായുള്ള അസല്‍ പ്രമാണ പരിശോധന 16 ന് രാവിലെ 9.30 മുതലും അഭിമുഖം അന്നേദിവസം 12.30 നും കെ. പി.എസ്.സി. തിരുവനന്തപുരം ആസ്ഥാന ഓഫീസില്‍ നടത്തും.

പത്തനംതിട്ട ജില്ല ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ലബോറട്ടറി അസിസ്റ്റന്റ് തസ്തികയിലേക്കുള്ള (കാറ്റഗറി നമ്പര്‍ 97/ 2010) വികലാംഗരായ ഉദ്യോഗാര്‍ഥികള്‍ ഒഴികെയുള്ളവരുടെ അസല്‍ പ്രമാണ പരിശോധന ആഗസ്ത് 12 മുതല്‍ 14 വരെ രാവിലെ 9 മുതല്‍ കെ.പി.എസ്.സി. പത്തനംതിട്ട ജില്ലാ ഓഫീസില്‍ നടത്തും.

മൃഗസംരക്ഷണ വകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് 2/ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 202/2010) തിരഞ്ഞെടുപ്പിനുള്ള അസല്‍പ്രമാണ പരിശോധനയും അഭിമുഖവും ആഗസ്ത് 16, 17 തീയതികളില്‍ കെ.പി.എസ്.സി. പാലക്കാട് ജില്ലാ ഓഫീസില്‍ നടത്തും.

തൃശ്ശൂര്‍ ജില്ല കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ലബോറട്ടറി അസിസ്റ്റന്റ് തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനായുള്ള (വികലാംഗരായ ഉദ്യോഗാര്‍ഥികള്‍ ഒഴികെയുള്ളവരുടെ) സര്‍ട്ടിഫിക്കറ്റ് പരിശോധന ആഗസ്ത് 19, 20, 21 തീയതികളില്‍ തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ നടത്തും. മെയിന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായുള്ള സര്‍ട്ടിഫിക്കറ്റ് പരിശോധന 19, 20 തീയതികളിലും സപ്ലിമെന്ററി ലിസ്റ്റിലെ ഈഴവ, പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തിലെ ഉദ്യോഗാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ആഗസ്ത് 20 നും ഉപപട്ടികയില്‍ അവശേഷിക്കുന്ന എല്ലാവരുടെയും സര്‍ട്ടിഫിക്കറ്റ് പരിശോധന ആഗസ്ത് 21 നും നടത്തും.

കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസില്‍ മാനേജര്‍ ഗ്രേഡ്-4 (കാറ്റഗറി നമ്പര്‍ 138/ 2012) തിരഞ്ഞെടുപ്പിനായുള്ള അസല്‍ പ്രമാണ പരിശോധനയും അഭിമുഖവും 23, 24 തീയതികളില്‍ രാവിലെ 7 ന് കെ. പി.എസ്.സി. തിരുവനന്തപുരം ആസ്ഥാന ഓഫീസില്‍ നടത്തും.

എല്‍എല്‍.ബി. കോഴ്‌സ്

തിരുവനന്തപുരം: കൊല്ലം ശ്രീനാരായണഗുരു കോളേജ് ഓഫ് ലീഗല്‍ സ്റ്റഡീസില്‍ 2013-14 അധ്യയന വര്‍ഷത്തിലേക്ക് പഞ്ചവത്സര ബിബിഎ.എല്‍എല്‍.ബി, ബി.കോം. എല്‍എല്‍.ബി (ഇന്റഗ്രേറ്റഡ്) കോഴ്‌സുകള്‍ക്ക് മാനേജ്‌മെന്റ് സീറ്റിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയോ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ച തത്തുല്യ പരീക്ഷകളോ 45 ശതമാനം മാര്‍ക്കോടെ പാസ്സായിരിക്കണം. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകര്‍ ടി യോഗ്യത 40 ശതമാനം മാര്‍ക്കോടെ പാസ്സായിരിക്കണം. അപേക്ഷാഫോറം 750 രൂപ അടച്ചാല്‍ കോളേജ് ഓഫീസില്‍ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ 23 ന് വൈകുന്നേരം 5 ന് മുന്‍പായി ലഭിക്കേണ്ടതാണ്. ഫോണ്‍: 9605040302, 0474-2747770.

നിയമസഭ മാധ്യമങ്ങളില്‍: പ്രദര്‍ശനം ആരംഭിച്ചു

തിരുവനന്തപുരം: നിയമനിര്‍മാണസഭയുടെ 125-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി, നിയമസഭാ സമുച്ചയത്തിലാരംഭിച്ച 'നിയമസഭ മാധ്യമങ്ങളില്‍' എന്ന ദൃശ്യ-ശ്രവ്യ-പുസ്തക പ്രദര്‍ശനം സ്​പീക്കര്‍ ജി. കാര്‍ത്തികേയന്‍ ഉദ്ഘാടനംചെയ്തു. ഡെപ്യൂട്ടി സ്​പീക്കര്‍ എന്‍.ശക്തന്‍, സെക്രട്ടറി പി.ഡി.ശാരങ്ഗധരന്‍ എന്നിവരും നിയമസഭാ ജീവനക്കാരും പങ്കെടുത്തു. ദി ഹിന്ദു, മലയാള മനോരമ, മാധ്യമം, വീക്ഷണം, ജനയുഗം, ടൈംസ് ഓഫ് ഇന്ത്യ, കേരള കൗമുദി, മാതൃഭൂമി, ന്യൂ ഇന്ത്യന്‍ എക്‌സ്​പ്രസ്, മംഗളം, ചന്ദ്രിക എന്നീ പത്രമാധ്യമങ്ങളുടെ വിജ്ഞാനപ്രദമായ സ്റ്റാളുകള്‍ പ്രദര്‍ശനത്തിലുണ്ട്. രാവിലെ 11 മുതല്‍ രാത്രി എട്ടുവരെയാണ് പ്രദര്‍ശനം. ജനങ്ങള്‍ക്ക് സൗജന്യമായി കാണാവുന്ന പ്രദര്‍ശനം 16 വരെയാണ്.

വാക്ക്-ഇന്‍-ഇന്റര്‍വ്യൂ

കൊച്ചി: ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴിലുള്ള എറണാകുളം, തൃശ്ശൂര്‍, ആലപ്പുഴ ജില്ലകളിലെ വിവിധ ഇ.എസ്.ഐ. സ്ഥാപനങ്ങളിലേക്ക് കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കലാഫീസര്‍ തസ്തികയിലേക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. ആഗസ്ത് 16ന് രാവിലെ 11ന് എറണാകുളം നോര്‍ത്തിലെ ഇ.എസ്.ഐ. ആസ്​പത്രിക്ക് സമീപത്തുള്ള പോള്‍ അബ്രോ റോഡിലുള്ള ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് മധ്യമേഖലാ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ വച്ചാണ് ഇന്റര്‍വ്യൂ. കേരള ഗവണ്‍മെന്റ് അംഗീകരിച്ച എം.ബി.ബി.എസ്. ആണ് അടിസ്ഥാനയോഗ്യത. സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്കും പങ്കെടുക്കാം.

താല്‍പര്യമുള്ളവര്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ജനനത്തീയതി സര്‍ട്ടിഫിക്കറ്റ് എന്നിവകളുടെ അസ്സല്‍ സഹിതം ഹാജരാകണം.

'തക്ഷക് ഫെസ്റ്റ്' അഖില കേരള ക്വിസ്

കോതമംഗലം: മാര്‍ അത്തനേഷ്യസ് എന്‍ജിനിയറിങ് കോളേജ് ടെക്‌നിക്കല്‍ ഫെസ്റ്റ് 'തക്ഷക്' നോടനുബന്ധിച്ച് അഖില കേരള ക്വിസ് മത്സരം 'നോസിയോണ്‍' ആദ്യഘട്ടം 24ന് നടക്കും. കൊച്ചി, കോട്ടയം, തിരുവനന്തപുരം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലായിരിക്കും മത്സരം സംഘടിപ്പിക്കുക.

ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്കായി നടത്തുന്ന ജനറല്‍ ക്വിസിന്റെ പ്രാഥമിക റൗണ്ടില്‍ തിരഞ്ഞെടുക്കുന്ന 50 ടീമുകള്‍ സപ്തംബര്‍ 27ന് കോതമംഗലത്ത് നടത്തുന്ന ഫൈനലില്‍ മത്സരിക്കും.

ഒരു സ്‌കൂളില്‍ നിന്ന് രണ്ട് വിദ്യാര്‍ഥികള്‍ വീതം അടങ്ങുന്ന പരമാവധി രണ്ട് ടീമുകള്‍ക്ക് പങ്കെടുക്കാം. ഫൈനലില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന വിജയികള്‍ക്ക് യഥാക്രമം 30,000, 15,000, 5,000 രൂപ വീതം കാഷ് അവാര്‍ഡും ലഭിക്കും. വിവരങ്ങള്‍ക്ക് 9496540206, takshak13@gmail.com

ടി.എന്‍.സീമ പ്രസിഡന്റ് കെ.കെ.ശൈലജ സെക്രട്ടറി

കോട്ടയം: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായി ഡോ. ടി.എന്‍.സീമ എം.പിയെയും സെക്രട്ടറിയായി കെ.കെ.ശൈലജയെയും തിരഞ്ഞെടുത്തു. പി.കെ.സൈനബയാണ് ട്രഷറര്‍. വൈസ്​പ്രസിഡന്റുമാര്‍: പി.കെ.ശ്രീമതി, എം.സി.ജോസഫൈന്‍, എന്‍.കെ.രാധ, കെ.എസ്.സലീഖ, കെ.പി.സുമതി. ജോയിന്റ് സെക്രട്ടറിമാര്‍: അഡ്വ. സി.എസ്.സുജാത, അഡ്വ. പി.സതീദേവി, സൂസന്‍ കോടി, എന്‍.സുകന്യ, കെ.വി.നഫീസ, എം.ജി.മീനാംബിക.

34 അംഗങ്ങളുള്ളതാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി. 95 അംഗ സംസ്ഥാന കമ്മിറ്റിയും ദേശീയ സമ്മേളനത്തിലേക്ക് 125 പ്രതിനിധികളെയും തിരഞ്ഞെടുത്തു.

ഡോ. ടി.എന്‍.സീമ രാജ്യസഭാംഗവും സി.പി.എം. സംസ്ഥാനകമ്മിറ്റിയംഗവുമാണ്. കെ.കെ.ശൈലജ സി.പി.എം. കേന്ദ്രകമ്മിറ്റിയംഗമാണ്.

സംസ്ഥാന എക്‌സിക്യൂട്ടീവായി കെ.കെ.ശൈലജ, ഡോ. ടി.എന്‍.സീമ, പി.കെ.ശ്രീമതി, എം.സി.ജോസഫൈന്‍, പി.കെ.സൈനബ, എന്‍.കെ.രാധ, അഡ്വ. സി.എസ്.സുജാത, അഡ്വ. പി.സതീദേവി, ഗിരിജ സുരേന്ദ്രന്‍, കെ.വി.നഫീസ, സൂസന്‍ കോടി, വി.പി.ജാനകി, രുക്മിണി സുബ്രഹ്മണ്യന്‍, എന്‍.സുകന്യ, കെ.എസ്.സലീഖ, കെ.പി.സുമതി, എം.ജി.മീനാംബിക, എം.സുമതി, കെ.ലീല, എം.ജയലക്ഷ്മി, വി.വി.സരോജിനി, ഉഷാകുമാരി, പി.എസ്.ഷൈല, ടി.എം.കമലം, ടി.സി.ഭാനുമതി, വിശാലാക്ഷി ടീച്ചര്‍, ജി.രാജമ്മ, രാജമ്മ ഭാസ്‌കരന്‍, എം.കെ.നിര്‍മ്മല, നസീമുന്നീസ, അഡ്വ. കൃഷ്ണകുമാരി, കൃഷ്ണകുമാരി രാജശേഖരന്‍, നിര്‍മ്മല ടീച്ചര്‍, ഹെന്നി ബേബി എന്നിവരെ തിരഞ്ഞെടുത്തു.

20-Dec-2014