
മലേഷ്യന്‍ മുരുകന്‍
Posted on: 04 Feb 2012
R L Harilal
ബാത്തു മലൈ ആണ്ടവന്റെ വിശേഷങ്ങള്‍
1890-ല്‍ തമ്പുസാമി പിള്ളൈ എന്ന ധനാഢ്യനായ തമിഴ് വംശജനാണ് മൂര്‍ത്തിയെ ഈ ഗുഹയില്‍ പ്രതിഷ്ഠിച്ചത്. 1892 ല്‍ തൈപ്പൂയ ആഘോഷവും തുടങ്ങി. ഇന്ന് മൂന്നു ദിവസം നീളുന്ന തൈപ്പൂയ ഉത്സവത്തിന് പത്തു ലക്ഷത്തോളം പേരാണ് ഇവിടെ ഒത്തു കൂടുന്നത്. തമിഴ്‌നാട്ടില്‍ ഒരു കോവിലില്‍പോലും ഇത്രയും പേര്‍ തൈപ്പൂയത്തില്‍ പങ്കെടുക്കുന്നില്ല എന്നാണ് കണക്ക്. അന്ന് ക്വലാ ലംപൂരിലെ മഹാമാരിയമ്മന്‍ കോവിലില്‍ നിന്നും ആയിരങ്ങള്‍ കാവടിയെടുത്തും, കവിളും നാവും തുളച്ചും, സ്ത്രീകള്‍ പാല്‍ക്കുടം തലയിലേറ്റിയും ബാത്തുവിലെത്തി 'സുഗൈ ബാതു' നദിയില്‍ കുളിച്ച് മലയേറും. ഇന്ത്യയില്‍ നിന്നും ശ്രീലങ്കയില്‍ നിന്നും ഓസ്‌ട്രേലിയയില്‍ നിന്നും വാന്‍കൂവറില്‍ നിന്നും തമിഴ് വംശജര്‍ ആ സമയം ഇവിടെയെത്തും. തൈപൂയം മലേഷ്യയില്‍ പൊതുഅവധിയാണ്.
പൊറ്റക്കാടിന്റെ 'മലയന്‍ നാടുകളില്‍' എന്ന കൃതിയില്‍ ബാത്തു ഗുഹയെപ്പറ്റി പറയുന്നത് കൊള്ളക്കാരുടെ താവളം എന്ന നിലയിലാണ്. ബാത്തു മുരുകനെപറ്റിയുള്ള പരാമര്‍ശമൊന്നും എസ്.കെയുടെ വിവരണത്തിലില്ല. ഗുഹയുടെ ഓരത്തു താഴെ പിരിഞ്ഞു പോകുന്ന രണ്ട് അന്ധകാര വഴികളുണ്ട്. അതാണ് ഡാര്‍ക്ക് കേവ്‌സ്. അപൂര്‍വങ്ങളായ ഗുഹാചിലന്തികളും, തേളുകളും, വവ്വാലുകളും മറ്റ് ഇരുള്‍ ജീവികളും വസിക്കുന്ന ഇവിടേക്ക് മലേഷ്യന്‍ നാച്ച്വര്‍ സൊസൈറ്റി അഡ്വന്‍ച്വര്‍ ട്രിപ്പുകള്‍ നടത്തുന്നുണ്ട്. റോക്ക് ക്ലൈമ്പിങ്ങിനുള്ള സൗകര്യവും ഇവിടെയുണ്ട്. ബാത്തു ഗുഹയുടെ സമീപത്തുള്ള രണ്ടു വെവ്വേറെ ഗുഹകളില്‍ തിരുവള്ളുവര്‍ കൃതികള്‍ കൊത്തിവെച്ച വള്ളുവര്‍ കൊട്ടം, ശില്‍പ്പങ്ങളും ചിത്രങ്ങളും നിറഞ്ഞ ആര്‍ട്ട് ഗ്യാലറി എന്നീ കാഴ്ച്ചകള്‍ കാണാം. കുന്നിന്റെ ഇടത്തേയറ്റത്ത് പുതുതായി പണി തീര്‍ത്ത വിശാലമായ ബാലാജി ക്ഷേത്രത്തിനപ്പുറത്ത് കൈകൂപ്പിനില്‍ക്കുന്ന ഹനുമാന്റെ കൂറ്റനൊരു പ്രതിമ കാണാം. അതിനടിയിലാണ് രാമകഥകള്‍ ആലേഖനം ചെയ്ത രാമായണ ഗുഹ. തൊട്ടടുത്തുതന്നെ ബാത്തു റെയില്‍വെസ്റ്റേഷന്‍.
Country: Malaysia. State: Selangor. Located in a limestone outcrop, batu Caves is a unique and fascinating cave temple. Batu caves consists of three big caves, with the main cave housing ornate Hindu shrines. this destination draws a huge international crowd during Thaipusam, an annual festival which pays homage to Lord muruga. The 140 feet statue of Lord Muruga, visible from miles away is the main attraction.