പോലീസുകാരുടെ ബൈക്കിന് മുകളിലൂടെ പ്രതികൾ ഥാർ ജീപ്പ് ഓടിച്ചു കയറ്റി

തിരുവനന്തപുരം: പോലീസുകാർക്ക് നേരെ വാഹനം ഇടിച്ചുകയറ്റി ലഹരിസംഘം. തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്താണ് സംഭവം. മൂന്നുപേരെ പോലീസ് പിടികൂടി. സംഭവത്തിൽ നാലു പേർക്ക് പരിക്കേറ്റു. ഡാൻസാഫ് സംഘത്തിലെ സിപിഒ ദീപുരാജിന്റെ കൈ ഒടിഞ്ഞു തൂങ്ങി. ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എംഡിഎംഎ കടത്തുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പരിശോധനയ്‌ക്കെത്തിയതായിരുന്നു ഡാൻസാഫ് സംഘം. പരിശോധനയ്ക്കിടെ സംശകരമായി വന്ന മഹീന്ദ്ര ഥാർ രണ്ട് പോലീസുകാർ തടഞ്ഞു. എന്നാൽ ഥാർ ഓടിച്ചിരുന്നയാൾ പോലീസുകാർക്കുനേരെ വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. പോലീസുകാരുടെ ബൈക്കിന് മുകളിലൂടെ ഥാർ ഓടിച്ചു കയറ്റി. ഒരാൾ ബൈക്കിൽ നിന്നും ചാടി രക്ഷപ്പെട്ടു.
വാഹനത്തിലുണ്ടായിരുന്ന തിരുവല്ലം സ്വദേശി അഭിഷേക്, വെട്ടുകാട് ബാലനഗൾ സ്വദേശി രതീഷ്, കാസർകോഡ് സ്വദേശി സ്വാലി എന്നിവരാണ് പിടിയിലായത്. ഇവർ ലഹരി ഉപയോഗിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Content Highlights: A drug trafficking gang rammed a Mahindra Thar jeep into DANSAF officers during an MDMA inspection in Kazhakkoottam, Thiruvananthapuram, severely fracturing a policeman's arm; three accused were arrested.
Published: 16 Nov 2026, 06:25 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented