കോവളം: കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എത്തിച്ച് ലൈംഗിക ചൂഷണം നടത്തിയ രണ്ട് പേർ അറസ്റ്റിൽ. സംഭവത്തിൽ സ്പാ ജീവനക്കാരായ ആലപ്പുഴ സ്വദേശി സജത്ത്, പൂവാർ സ്വദേശി നിഷാദ് എന്നിവരാണ് പിടിയിലായത്. ആന്ധ്രാപ്രദേശ് സ്വദേശിനിയായ 16-കാരിയെ അമ്മയുടെ സഹോദരിയും ഭർത്താവും ചേർന്നാണ് കോവളത്ത് എത്തിച്ചത്.
മാസങ്ങൾക്ക് മുമ്പാണ് പെൺകുട്ടിയെ ആന്ധ്രാപ്രദേശ് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മയുടെ സഹോദരിയും ഭർത്താവും കോവളത്ത് എത്തിച്ചത്. രണ്ട് സ്പാകളിലായി കുട്ടി ജോലി ചെയ്തു. പല തരത്തിൽ ലൈംഗികമായി കുട്ടിയെ ചൂഷണം ചെയ്തതായാണ് പോലീസ് പറയുന്നത്.
ഇതിനിടെ ഇവിടെവെച്ച് പരിചയപ്പെട്ട ഒരു യുവാവിനൊപ്പം പെൺകുട്ടി ഒളിച്ചോടി പോയി. ഇതോടെ പോലീസിൽ ഒരു മിസിങ് പരാതി രജിസ്റ്റർ ചെയ്തു. ഈ കേസിൽ അന്വേഷണം നടത്തുന്നതിനിടെയിലാണ് കുട്ടിക്ക് പ്രായപൂർത്തിയായട്ടില്ലെന്നും പോലീസ് കണ്ടെത്തുന്നത്. സ്കൂൾ രേഖകൾ പരിശോധിച്ചതിൽനിന്ന് 16 വയസാണെന്ന് കണ്ടെത്തി. എന്നാൽ അധാറിൽ 20 വയസാണ്ടായിരുന്നത്. അത് വ്യാജമാണോ എന്ന് വിശദമായി അന്വേഷിച്ച് വരികയാണ്.
Content Highlights: Two spa employees were arrested in Kovalam for the sexual exploitation of a 16-year-old minor girl from Andhra Pradesh who was allegedly brought to Kerala by her relatives.
Published: 18 Oct 2026, 02:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented