
കോഴിക്കോട്: പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി പോലീസ്. അവർക്ക് ഓടിക്കാൻ വാഹനം നൽകുന്ന ആർ.സി. ഉടമകൾക്കെതിരേയും നിയമനടപടിയുണ്ടാകും. കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജി.യുടെ കീഴിലുള്ള ആറുജില്ലയിൽ ഒരുദിവസത്തെ പ്രത്യേക പരിശോധനയിൽ കുടുങ്ങിയത് 51 പേരാണ്.
പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നത് തടയുന്നതിനായി ചൊവ്വാഴ്ച നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇവരുടെ പേരിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തത്. ഡി.ഐ.ജി. കെ. കാർത്തിക്കിന്റെ പ്രത്യേക നിർദേശപ്രകാരമായിരുന്നു നടപടി.
ഏറ്റവും കൂടുതൽ കേസുള്ളത് കോഴിക്കോട് റൂറലിൽ ആണ്, 14 കേസുകൾ. കാസർകോട് 13-ഉം കണ്ണൂർ സിറ്റിയിൽ 12-ഉം കണ്ണൂർ റൂറലിൽ ആറും കോഴിക്കോട് നഗരത്തിൽ അഞ്ചും വയനാട് ഒരു കേസുമാണുള്ളത്. വരും ദിവസങ്ങളിലും പരിശോധന തുടരും.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്ന പ്രവണത തടയുന്നതിനും തുടർനടപടികൾ ഉണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി.
Content Highlights: Police have issued a warning that strict action will be taken against minors driving vehicles and the vehicle owners who allow them. A special inspection led to 51 cases being registered under the Juvenile Justice Act across six districts under the Kannur Range DIG. The highest number of cases were in Kozhikode Rural, with ongoing inspections planned to ensure road safety and curb underage driving.
Published: 29 Oct 2026, 09:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented