
ന്യൂഡൽഹി: രാജ്യത്തെ 1,247 കേന്ദ്രീയ വിദ്യാലയങ്ങളിലെ ഒന്നാംക്ലാസ്സ് പ്രവേശനത്തിന് ഏപ്രിൽ ഒന്നുമുതൽ അപേക്ഷിക്കാം. kvsangathan.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് രജിസ്റ്റർ ചെയ്യേണ്ടത്. രണ്ടാം ക്ലാസ്സ് മുതൽ മുകളിലേക്കുള്ള ക്ലാസ്സുകളിലെ പ്രവേശനത്തിന് ഓഫ്ലൈനായി ഏപ്രിൽ എട്ട് മുതൽ 15 വരെയും അപേക്ഷിക്കാം.
ആവശ്യമായ രേഖകൾ
മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം, കുട്ടിയുടെ ഫോട്ടാ, ജനനസർട്ടിഫിക്കറ്റ്, സംവരണത്തിന് അർഹതയുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ്. ഫോട്ടോയും (ജെപെഗ് ) സർട്ടിഫിക്കറ്റുകളും സ്കാൻ ചെയ്ത് ജെപെഗ്/ പി.ഡി.എഫ് രൂപത്തിലാണ് അപ്ലോഡ് ചെയ്യേണ്ടത്.
ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയായ ശേഷം പ്രവേശനം നേടിയ വിദ്യാർഥികളുടെ ആദ്യ പട്ടിക പുറത്തുവിടുക. നിലവിലുള്ള സീറ്റുകൾ അടിസ്ഥാനമാക്കിയാകും രണ്ടാംക്ലാസ്സിന് മുകളിലേക്കുള്ള പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
Content Highlights: Kendriya Vidyalaya Class 1 Registration To Begin From April 1
Published: 29 Mar 2021, 05:20 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented