രൺബീർ കപൂറുമായുള്ള വിവാഹജീവിതത്തെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്കെതിരെ തുറന്നടിച്ച് ബോളിവുഡ് താരം ആലിയ ഭട്ട്. തന്റേത് 'അസമത്വമുള്ള വിവാഹം' (Unequal Marriage) ആണെന്നും വിവാഹത്തിൽ തനിക്ക് സ്വന്തം നിലപാടുകളോ തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യമോ ഇല്ലെന്നുമുള്ള പ്രചാരണങ്ങളെയാണ് താരം വിമർശിച്ചത്. ഇത്തരം അഭ്യൂഹങ്ങൾ അപമാനകരമാണെന്നും ഒരു സാങ്കൽപ്പിക സാഹചര്യത്തിലെ ഇരയായി തന്നെ ചിത്രീകരിക്കരുതെന്നും ആലിയ വ്യക്തമാക്കി. ടൈം മാഗസിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

To advertise here,

സ്ത്രീകൾ സ്വന്തം മനസും ആഗ്രഹങ്ങളും തിരിച്ചറിയണമെന്നും സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കണമെന്നും എപ്പോഴും പറയുന്ന വ്യക്തിയാണ് താനെന്ന് ആലിയ പറഞ്ഞു. അങ്ങനെയുള്ള തന്നെ, വിവാഹജീവിതത്തിൽ എല്ലാം സഹിച്ച് കഴിയുന്ന ഒരാളായി ചിത്രീകരിക്കുന്നത് അപമാനകരമാണ്. യാഥാർഥ്യവുമായി ബന്ധമില്ലാത്ത ഒരു സാഹചര്യം സൃഷ്ടിച്ച് അതിന്റെ ഇരയായി തന്നെ കാണുന്നത് അംഗീകരിക്കാനാവില്ലെന്നും താരം വ്യക്തമാക്കി.

ALSO READ : ആദ്യത്തെ കൺമണിയെ വരവേറ്റ് സാമന്തയും രാജ് നിദിമൊരുവും 

'എന്നെ മനസിലാക്കുന്ന വ്യക്തിയാണ് രൺബീർ'

തങ്ങളുടെ ബന്ധം വിവാഹത്തെക്കുറിച്ചുള്ള പൊതുവായ ചില മുൻവിധികളുമായി പൊരുത്തപ്പെടാത്തതുകൊണ്ടാണ് ഇത്തരം അഭ്യൂഹങ്ങൾ ആവർത്തിക്കുന്നതെന്നും ആലിയ അഭിപ്രായപ്പെട്ടു.'ഒരു ബന്ധത്തിന്റെ അടിത്തറയെന്നത്, പ്രത്യേകിച്ച് ഒന്നും ചെയ്യാതെ തന്നെ നിങ്ങൾ മറ്റൊരാളാൽ മനസിലാക്കപ്പെടുന്നുവെന്നും ഒന്നും പറയാതെ തന്നെ നിങ്ങളുടെ വാക്കുകൾ കേൾക്കപ്പെടുന്നുവെന്നും തോന്നുന്നതാണ്. എന്നെ സംബന്ധിച്ച് രൺബീർ അങ്ങനെയുള്ള വ്യക്തിയാണ്. അതാണ് ഞങ്ങളുടെ യാഥാർഥ്യം,' ആലിയ പറഞ്ഞു.ദീർഘകാലത്തെ പ്രണയത്തിനുശേഷം 2022-ലാണ് ആലിയയും രൺബീറും വിവാഹിതരായത്. ഇരുവർക്കും റാഹ എന്ന മകളുണ്ട്. താരദമ്പതികളുടെ ചില പരാമർശങ്ങൾ പലരും എഡിറ്റ് ചെയ്ത് സാമൂഹിമാധ്യമങ്ങളിൽ പ്രചരിപ്പിക്കാറുണ്ട്. ഇതിന്റെ പേരിൽ ഇരുവരും പലപ്പോഴും ട്രോളുകൾക്കും വിമർശനങ്ങൾക്കും ഇരയായിട്ടുണ്ട്.

ALSO READ : ബ്രേക്കപ്പായിട്ടും തുടരുന്ന സൗഹൃദം; സുസ്മിത സെന്നിന് 51-ാം പിറന്നാൾ ആശംസിച്ച് ലളിത് മോദി

അമ്മയായതോടെ സിനിമാ തിരഞ്ഞെടുപ്പിലും മാറ്റം

വിവാഹത്തിനും അമ്മയായതിനും ശേഷം തന്റെ കരിയറിലെ മുൻഗണനകളിൽ മാറ്റമുണ്ടായതായും ആലിയ അഭിമുഖത്തിൽ പറഞ്ഞു. കൂടുതൽ സിനിമകളിൽ അഭിനയിക്കുന്നതിനേക്കാൾ മികച്ച സിനിമകൾ തിരഞ്ഞെടുക്കുന്നതിനാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. എണ്ണത്തേക്കാൾ ഗുണമേന്മയ്ക്കാണ് മുൻഗണനയെന്നും താരം വ്യക്തമാക്കി.

വ്യവസായം, വിനോദം, ശാസ്ത്രം തുടങ്ങി വിവിധ മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുന്ന യുവപ്രതിഭകളെ ആദരിക്കുന്ന ടൈം100 നെക്സ്റ്റ് ഇന്ത്യ പട്ടികയുടെ ആദ്യ പതിപ്പിലും ആലിയ ഇടംപിടിച്ചിട്ടുണ്ട്.

സിനിമാ മേഖലയിൽ ജോലി സമയത്തിന് നിയന്ത്രണം വേണം

സിനിമാ മേഖലയിലെ ജോലി സമയങ്ങൾ കൂടുതൽ നീതിപൂർവവും ക്രമബദ്ധവുമാക്കണമെന്ന നിലപാടും ആലിയ ആവർത്തിച്ചു. നിശ്ചിത ജോലി സമയം നടപ്പാക്കുന്നത് സിനിമാ നിർമാണത്തെ കൂടുതൽ കാര്യക്ഷമമാക്കുമെന്നാണ് താരത്തിന്റെ അഭിപ്രായം.ജോലി സമയം വ്യക്തികളുടെ സ്വാധീനത്തിനനുസരിച്ച് തീരുമാനിക്കേണ്ടതല്ലെന്നും നിശ്ചിത മാനദണ്ഡങ്ങൾ വേണമെന്നും ആലിയ പറഞ്ഞു. ജോലി സമയങ്ങളിൽ അതിരുകൾ നിശ്ചയിക്കുന്നതിന്റെ പേരിൽ തൊഴിൽ നഷ്ടപ്പെടുമെന്ന ഭയം ആർക്കും ഉണ്ടാകരുതെന്നും താരം കൂട്ടിച്ചേർത്തു. നിർമാതാവ് എന്ന നിലയിലുള്ള തന്റെ സ്വാധീനം ഉപയോഗിച്ച് സിനിമാ മേഖലയിലെ ഇത്തരം രീതികളിൽ മാറ്റം കൊണ്ടുവരാനാണ് ആഗ്രഹമെന്നും ആലിയ വ്യക്തമാക്കി.ആൽഫയിലാണ് ആലിയ ഭട്ട് അവസാനമായി അഭിനയിച്ചത്. സഞ്ജയ് ലീല ബൻസാലിയുടെ ലവ് ആൻഡ് വാർ ആണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. രൺബീർ കപൂറും വിക്കി കൗശലും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. തുംബാഡ് 2 ആലിയയുടെ വരാനിരിക്കുന്ന സിനിമകളുടെ പട്ടികയിലുണ്ട്.