ചെന്നൈ: നടി തൃഷയെ പ്രധാന മുഖമായി ഉയർത്തിക്കാട്ടി തിരുനെൽവേലിയിൽ 'ഇളയപുരട്ചി തലൈവി തൃഷ പേരവൈ' എന്ന പേരിൽ സംഘടന രൂപവത്കരിച്ചു. തിരുനെൽവേലി രാജഗോപാലിന്റെ നേതൃത്വത്തിലാണ് സംഘടന നിലവിൽ വന്നത്.

To advertise here,

സംഘടനയുടെ ഉദ്ഘാടന ചടങ്ങിൽ ഭാരവാഹികൾ നടി തൃഷയ്ക്ക് 'ഇളയപുരട്ചി തലൈവർ തൃഷ' എന്ന പദവി നൽകി. മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടേതിന് സമാനമായ ശക്തമായ വ്യക്തിത്വവും നേതൃത്വഗുണവും തൃഷയ്ക്കുണ്ടെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

തമിഴ്‌നാട് മുഖ്യമന്ത്രി എന്ന നിലയിൽ വിജയ് മികച്ച പ്രവർത്തനമാണ് കാഴ്ചവെക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. തൃഷ അദ്ദേഹത്തോടൊപ്പം കൈകോർത്ത് പ്രവർത്തിക്കുകയാണെങ്കിൽ തമിഴ്‌നാട് രാഷ്ട്രീയത്തിൽ പ്രധാന വ്യക്തിത്വമായി ഉയർന്നുവരാൻ സാധിക്കുമെന്നും സംഘടനാ ഭാരവാഹികൾ കൂട്ടിച്ചേർത്തു.

നടി തൃഷയെ രാഷ്ട്രീയമായി ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെയാണ് തിരുനെൽവേലിയിൽ സംഘടനയ്ക്ക് തുടക്കം കുറിച്ചത്. പ്രവർത്തനങ്ങളുടെ അടുത്ത ഘട്ടത്തിൽ വിവിധ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ സംഘടന പദ്ധതിയിടുന്നുണ്ട്.