ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിത്തർക്കം ചർച്ചചെയ്യുന്നതിന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനയുടെ പ്രത്യേക പ്രതിനിധിയും വിദേശകാര്യമന്ത്രിയുമായ വാംഗ് യിയും ചൊവ്വാഴ്ച ബെയ്ജിങ്ങിൽ കൂടിക്കാഴ്ച നടത്തും.
3488 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യ-ചൈന അതിർത്തിയിൽ തർക്കങ്ങൾ പരിഹരിക്കുക, സൈനികസാന്നിധ്യം ലഘൂകരിക്കുക തുടങ്ങിയവയാണ് ചർച്ചയുടെ അജൻഡ. തർക്കങ്ങൾ പരിഹിരിക്കുന്നതിനായി 2003 മുതൽ നിലവിലുള്ള സംവിധാനത്തിന്റെ യോഗമാണ് ഇതിനായി നടക്കുക. അരുണാചൽപ്രദേശിനെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിൽ അസ്വസ്ഥതകൾ നിലനിൽക്കുന്നതിനിടെയാണ് അതിർത്തിത്തർക്കം സംബന്ധിച്ച് ചർച്ചനടക്കുന്നത്. ഇന്ത്യ ഇക്കാര്യം ഉന്നയിക്കുമെന്നാണ് സൂചന.
അടുത്തമാസം ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങുന്നതിനിടയിലാണ് ഡോവലിന്റെ ചൈനാ നീക്കം.
Content Highlights: National Security Advisor Ajit Doval meets Chinese Foreign Minister Wang Yi in Beijing to discuss border disputes.
Published: 25 Aug 2026, 04:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented