തിരുവനന്തപുരം: മന്ത്രി വീണാ ജോര്‍ജിന് കുവൈത്ത് യാത്ര റദ്ദാക്കേണ്ടിവന്നത് കേന്ദ്രത്തില്‍നിന്ന് അറിയിപ്പുകളൊന്നും ലഭിക്കാത്തതിനാല്‍. പുറപ്പെടാനുള്ള സമയാകുംവരെ യാത്രാനുമതിക്കുള്ള അപേക്ഷ അംഗീകരിച്ചതായോ, നിരസിച്ചതായോ അറിയിപ്പ് കിട്ടിയിരുന്നില്ല. അനുമതി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് മന്ത്രി കൊച്ചി വിമാനത്താവളത്തില്‍ നിന്ന് യാത്ര ഉപേക്ഷിച്ച് മടങ്ങി കുവൈത്ത് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്താനും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള കാര്യങ്ങളുടെ ഏകോപനം നടത്താനുമാണ് മന്ത്രിയെ കുവൈത്തിലേക്ക് അയക്കാന്‍ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചത്. മന്ത്രിയുടെ വിദേശയാത്രയ്ക്കുള്ള പൊളിറ്റിക്കല്‍ ക്ലിയറന്‍സിനായി വിദേശകാര്യമന്ത്രാലയം രാവിലെതന്നെ അപേക്ഷിച്ചിരുന്നതായും സര്‍ക്കാര്‍വൃത്തങ്ങള്‍ പറഞ്ഞു.

To advertise here,