തിരുവനന്തപുരം: കേരളത്തിലെ പ്രളയത്തില്‍ ജീവൻ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം അറിയിച്ച് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് പിന്‍വലിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. മന്ത്രി വി. ശിവന്‍കുട്ടിയും മേയര്‍ ആര്യാ രാജേന്ദ്രനും ഉള്‍പ്പെടെയുള്ളവര്‍ ട്രോളുമായി രംഗത്തെത്തിയതോടെയാണ് പോസ്റ്റ് പിന്‍വലിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30-നായിരുന്നു അദ്ദേഹത്തിന്റെ ഫെയ്സ്ബുക്കില്‍ ഈ പോസ്റ്റ് പങ്കുവച്ചത്. 'കേരളത്തിലെ പ്രളയത്തിൽ നിരവധി പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടുവെന്ന് അറിഞ്ഞതില്‍ അതിയായ ദുഃഖമുണ്ട്. അപകടത്തില്‍പ്പെട്ടവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. പരേതരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു'വെന്നും രാജീവ് ചന്ദ്രശേഖർ ഫെയ്സ്ബുക്കിൽ കുറിച്ചു.
എന്നാൽ, മന്ത്രിയുൾപ്പെടെയുള്ള പ്രമുഖർ ട്രോളുമായി രംഗത്തെത്തിയതോടെ പിന്നീട് രാജീവ് ചന്ദ്രശേഖർ പോസ്റ്റ് പിൻവലിക്കുകയായിരുന്നു. ഇപ്പോള്‍ കണ്ടത് 2018 സിനിമയാണെന്ന് ശിവന്‍കുട്ടി പരിഹസിച്ചു. തിരഞ്ഞെടുപ്പ് കാലത്തല്ലാതെ ഇടയ്ക്ക് ഇങ്ങോട്ടുവന്നാല്‍ പൂര്‍ണ ബോധം പോകാതെ രക്ഷപ്പെടാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Condolences to those who died in floods in Kerala, Rajeev Chandrasekhars fb post in ridicule
Published: 23 May 2024, 04:24 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented