
കൊച്ചി: യു.എസ്. പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മരുമകൻ മൈക്കിൾ ബൂലോസ് കൊച്ചിയിലെത്തി. രാവിലെ ചാർട്ടേർഡ് വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് അദ്ദേഹം എത്തിയത്. അമേരിക്കൻ അംബാസഡറും ചെന്നൈയിലെ അമേരിക്കൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.
ട്രംപിന്റെ മകൾ ടിഫാനി ട്രംപിന്റെ ഭർത്താവാണ് മൈക്കിൾ ബൂലോസ്. കൊച്ചിയിൽനിന്ന് സംഘം ആലപ്പുഴയിലെത്തി ആഢംബര ബോട്ടിൽ യാത്രനടത്തി. രണ്ട് മണിക്കൂറുളോം കായലിൽ ചെലവഴിക്കുമെന്നാണ് വിവരം. വള്ളംകളി കാണാനുള്ള താത്പര്യം ഇവർ ഉദ്യോഗസ്ഥരോട് അറിയിച്ചിട്ടുണ്ട്. നെഹ്റുട്രോഫിയുടെ ഭാഗമായി നടക്കുന്ന ട്രയൽ വള്ളം കളിയുടെ പ്രദർശനം ഇവർക്കായി നടത്തിയേക്കുമെന്നും വിവരമുണ്ട്. വള്ളംകളി കണ്ട ശേഷം ഇവർ തിരികെ കൊച്ചിയിലേക്ക് മടങ്ങും. ഇന്നു തന്നെ തിരികെ മടങ്ങിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
സ്ഥാന സർക്കാരിന്റെ അതിഥിയായാണ് മൈക്കിൾ ബൂലോസ് എത്തിയത്. സന്ദർശനത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാര്യങ്ങളുണ്ടോ എന്നത് വ്യക്തമല്ല. സന്ദർശനവിവരം സംസ്ഥാന സർക്കാർ പുറത്തുവിട്ടിരുന്നില്ല. സുരക്ഷാ കാരണങ്ങളാലാണ് രഹസ്യമാക്കിവെച്ചതെന്നാണ് വിവരം.
‘അംബാസഡർ ഗോറുമായി മൈക്കൽ ബൂലോസ് സൗഹൃദത്തിലാണ്. തന്റെ സുഹൃത്തിനെ സന്ദർശിക്കുന്നതിനായി ഈ വർഷം രണ്ടാം തവണയാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. അദ്ദേഹം വ്യക്തിപരമായ ആവശ്യങ്ങൾക്കായിട്ടാണ് ഇവിടെ വന്നിട്ടുള്ളത്, ഔദ്യോഗിക സന്ദർശനത്തിനല്ല.' യുഎസ് എംബസി വക്താവ് അറിയിച്ചു.
Content Highlights: Michael Boulos, son-in-law of Donald Trump, visited Kochi on a private/chartered flight., Held confidential meetings with the Chief Minister and Industries Minister., Accompanied by US Embassy and Consulate officials., The visit was kept confidential due to security protocols., Potential itinerary includes Fort Kochi, Jewish Synagogue, and Alappuzha houseboats.
Published: 08 Aug 2026, 02:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented