വാഷിങ്ടൺ: ഇന്ത്യ-മിഡിൽ ഈസ്റ്റ് -യൂറോപ്പ് സാമ്പത്തിക ഇടനാഴി(ഐഎംഇസി)യെ തന്റെ ഭരണകൂടം ശക്തമായി പിന്തുണയ്ക്കുന്നെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഐഎംഇസി നിലവിൽ വരുന്നതോടെ, ഇറാൻ പ്രതിബന്ധം സൃഷ്ടിക്കുന്ന മാർഗങ്ങൾക്കപ്പുറം ഊർജകൈമാറ്റത്തിന് ആ ഇടനാഴി സഹായകമാകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയോട് അനുബന്ധിച്ച് നടന്ന ജിസിസി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാണിജ്യക്കപ്പലുകൾക്കുനേരെയുള്ള ഭീകരാക്രമണങ്ങൾ, മിഡിൽ ഈസ്റ്റിലെ ഊർജകൈമാറ്റത്തെ ഇറാന് മേധാവിത്വമുള്ളിടത്തുനിന്ന് മാറ്റേണ്ടതിന്റെ ആവശ്യകതയെ വ്യക്തമാക്കുന്നതായി ട്രംപ് പറഞ്ഞു. ‘അതിനാലാണ് എന്റെ ഭരണകൂടം ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയെയും എണ്ണ പുറത്തെത്തിക്കാനുള്ള മറ്റ് മാർഗങ്ങളെയും, അത് പൈപ്പ്ലൈനായാലും മറ്റെന്തായാലും അതിനെ ശക്തമായി പിന്തുണയ്ക്കുന്നത്. ഒരു ദശാബ്ദമായി ഈ മേഖലയെ അലട്ടുന്ന വെല്ലുവിളികളെ മറികടക്കുന്നതിന്റെ വക്കിലാണ് നാം എത്തിനിൽക്കുന്നത്, ട്രംപ് പറഞ്ഞു.
2023 സെപ്റ്റംബറിൽ ന്യൂഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിക്കിടെയാണ് ഐഎംഇസി പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. റെയിൽ, കപ്പൽ ഗതാഗതം, ഊർജം, ഡിജിറ്റൽ ലിങ്കുകൾ തുടങ്ങിയവയെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ബഹുരാഷ്ട്ര സാമ്പത്തിക ഇടനാഴിയാണിത്. ഇന്ത്യ, യുഎസ്എ, സൗദി അറേബ്യ, യുഎഇ, ഫ്രാൻസ്, ജർമനി, ഇറ്റലി, യൂറോപ്യൻ യൂണിയൻ എന്നിവർ ഇതിനായുള്ള എംഒയുവിൽ ഒപ്പിട്ടുണ്ട്. ഇന്ത്യയുടെ കിഴക്കൻതീരത്തെ ഗൾഫുമായും അവിടെനിന്ന് യൂറോപ്പിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ളതാണ് ഐഎംഇസി.
Published: 23 Sept 2026, 02:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented