പാരീസ്: ശനി, ഞായർ ദിവസങ്ങളിൽ കനത്ത ജനകീയ പ്രതിഷേധമുണ്ടാകുമെന്ന സൂചന ലഭിച്ചതോടെ ഫ്രാൻസിലെ നഗരങ്ങളിൽ കനത്ത ജാഗ്രത. കഴിഞ്ഞയാഴ്ചത്തേതിനു സമാനമായ ആക്രമണം ഉണ്ടാകാതിരിക്കാൻ വലിയ മുൻകരുതലുകളെടുത്തിട്ടുണ്ടെന്ന് നഗരഭരണകൂടങ്ങൾ വ്യക്തമാക്കി.
വരുംദിവസങ്ങളിൽ യൂണിയനുകൾക്കുമാത്രമേ പ്രതിഷേധം നടത്താൻ അനുമതിനൽകൂ എന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ വ്യാഴാഴ്ച അറിയിച്ചിരുന്നു. പാരീസിലെ പലഭാഗങ്ങളിലും ഭാഗിക കർഫ്യൂ ഉണ്ട്. മാഴ്സെ, ലിയോൺ എന്നീ നഗരങ്ങളിൽ പ്രതിഷേധത്തിന് വിലക്കേർപ്പെടുത്തി. ശനിയാഴ്ച എല്ലാ പൊതുഗതാഗത മാർഗങ്ങളും വിലക്കുമെന്ന് മാഴ്‌സെ അധികൃതർ അറിയിച്ചെങ്കിലും തീരുമാനം പിൻവലിച്ചു.
ലൂവ്ര് ഉൾപ്പെടെ പ്രധാന മ്യൂസിയങ്ങളും വിനോദസഞ്ചാരകേന്ദ്രങ്ങളും രണ്ടുദിവസം അടച്ചിടും. 70,000 സുരക്ഷാ ഉദ്യോഗസ്ഥരെ നഗരങ്ങളിൽ വിന്യസിക്കും.
പ്രതിഷേധം തുടങ്ങുംമുൻപ് മാക്രോൺ വിദ്യാർഥി യൂണിയൻ നേതാക്കളുമായി ചർച്ചനടത്തും. രാജ്യത്തെ സ്‌കൂൾ സമ്പ്രദായത്തിന്റെ ശോചനീയാവസ്ഥയ്ക്കും അധ്യാപകക്ഷാമത്തിനുമെതിരേ തുടങ്ങിയ വിദ്യാർഥിപ്രക്ഷോഭമാണ് രാജ്യവ്യാപക ജനകീയസമരമായി പരിണമിച്ചത്. കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ തെരുവിലിറങ്ങിയ ജനം രാജ്യത്തെ പ്രധാന നഗരങ്ങളിൽ തീവെപ്പും കൊള്ളയും നടത്തി. യൂറോപ്പിലെ പല രാജ്യങ്ങളിലും പ്രക്ഷോഭം അലയടിച്ചു.
Content Highlights: France is on high alert for mass protests over the weekend., President Emmanuel Macron announced restrictions and will meet student union leaders., Curfews implemented in parts of Paris, and bans enacted in Marseille and Lyon., Over 70,000 security personnel deployed and major museums like the Louvre are closed., Protests originated from student grievances regarding school systems and teacher shortages.
Published: 24 Oct 2026, 08:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented