
ജോര്‍ജിയ മെലോണിയും പ്രധാനമന്ത്രി മോദിയും | File Photo - ANI
ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ നേർന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. മോദിയെ തന്റെ 'സുഹൃത്ത്' എന്ന് വിശേഷിപ്പിച്ച മെലോണി, അദ്ദേഹത്തിന് നല്ല ആരോഗ്യവും ഊർജവും വിജയവും ഉണ്ടാകട്ടെയെന്ന് ആശംസിച്ചു. ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള സുദൃഢമായ സൗഹൃദബന്ധം ശക്തമായി തുടരുമെന്നും ഇരു രാഷ്ട്രങ്ങളുടെയും സഹകരണവും സമൃദ്ധിയും ഉറപ്പാക്കുന്ന ഭാവി ഒന്നിച്ചു കെട്ടിപ്പടുക്കുമെന്നും മെലോണി കൂട്ടിച്ചേർത്തു.
ഈവർഷം മേയിൽ പ്രധാനമന്ത്രി മോദിയുടെ ഇറ്റലി സന്ദർശനത്തിൽ ഇരുനേതാക്കളുടെയും സൗഹൃദം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മെലോണിയ്ക്കുപുറമെ, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ ഉൾപ്പെടെയുള്ള നിരവധി ലോക നേതാക്കളും പ്രധാനമന്ത്രി മോദിക്ക് ജന്മദിനാശംസകൾ നേർന്നു. ആഗോളതലത്തിൽ വലിയ സ്വാധീനവും ആദരവുമുള്ള നേതാവാണ് മോദിയെന്ന് പുതിൻ പറഞ്ഞു. ഇന്ത്യയും റഷ്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ പ്രധാനമന്ത്രി മോദി നൽകിയ വ്യക്തിപരമായ സംഭാവനകളെ പുതിൻ പ്രശംസിക്കുകയും ചെയ്തു.
Content Highlights: Italian PM Giorgia Meloni wished PM Narendra Modi on his birthday on X., Meloni highlighted the strong friendship and special strategic partnership between India and Italy., Russian President Vladimir Putin and other global leaders also extended birthday greetings, praising Modi's global influence.
Published: 17 Sept 2026, 07:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented