
ടെഹ്‌റാൻ: ആണവ വിഷയത്തിൽ അമേരിക്കയുമായി കരാറിലെത്തിച്ചേരുന്നതുമായി ബന്ധപ്പെട്ട് നിർദേശം മുന്നോട്ടുവെച്ച് ഇറാൻ. ഈ നിർദേശം ഖത്തർ മുഖാന്തരം അമേരിക്കയ്ക്ക് കൈമാറി. എന്നാൽ, തങ്ങൾ മുന്നോട്ടുവെക്കുന്ന ഏഴ് ഉപാധികൾ യുഎസ് അംഗീകരിക്കുന്നപക്ഷം മാത്രമേ ഈ നിർദേശത്തിൻമേൽ ചർച്ചകൾ നടക്കുകയുള്ളൂവെന്നും ഇറാൻ വ്യക്തമാക്കി. യുഎസ്, ഇസ്രയേൽ-ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ശ്രമം നടത്തുന്ന മധ്യസ്ഥരാജ്യങ്ങളിലൊന്നാണ് ഖത്തർ.
ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്ന ഏഴ് ഉപാധികൾ ഏതൊക്കെയെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ലെബനനിലേത് ഉൾപ്പെടെയുള്ള ആക്രമണങ്ങൾ സമ്പൂർമായി അവസാനിപ്പിക്കുക, ഇറാൻ തുറമുറഖങ്ങൾക്കുമേൽ യുഎസ് ഏർപ്പെടുത്തിയിട്ടുള്ള നാവിക ഉപരോധം പിൻവലിക്കുക, ഇറാന്റെ മരവിപ്പിച്ച ആസ്തികൾ വിട്ടുകൊടുക്കുക, ഇറാനുമേലുള്ള ഉപരോധം പിൻവലിക്കുക, പ്രദേശത്തെ യുഎസ് സൈനിക സാന്നിധ്യം കുറയ്ക്കുക, യുദ്ധത്തിലുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, ഇറാന്റെ ഭൂപ്രദേശത്ത് യുഎസ് ആക്രമണം നടത്തുന്നത് അവസാനിപ്പിക്കുക എന്നിവയാണ് ആ ഏഴ് ഉപാധികളെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇറാൻ മുന്നോട്ടുവെച്ച നിർദേശം അമേരിക്ക പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് വിവരം. ഇക്കൊല്ലം ഫെബ്രുവരി മാസം 28-ാം തീയതിയാണ് യുഎസ്, ഇസ്രയേൽ-ഇറാൻ സംഘർഷം ആരംഭിച്ചത്.
Content Highlights: Iran is willing to negotiate with the US on the nuclear issue if 7 specific conditions are met., Proposals have been officially handed over to the US through Qatar., Conditions include lifting naval blockades, unfreezing Iranian assets, and halting military attacks.
Published: 06 Nov 2026, 09:57 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented