സൂറിച്ച്: ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിേനായുടെ സ്വകാര്യവത്കരണ പദ്ധതിയെ വിമർശിച്ച ചീഫ് ഓപ്പറേറ്റിങ് ഓഫീസറെ പുറത്താക്കി. രണ്ട് വർഷമായി ഫിഫയുടെ സി.ഇ.ഒ.യായ കെവിൻ ലാമറെയാണ് സ്ഥാനത്തുനിന്ന് മാറ്റിയത്. ഫിഫയുടെ സെക്രട്ടറി ജനറൽ മാറ്റിയാസ് ഗ്രാഫ്സ്‌ട്രോമാണ് തീരുമാനം അറിയിച്ചത്.

To advertise here,

വിവാദമായ ഫിഫ ഫോർവേഡ് എന്റർപ്രൈസ് എന്ന പദ്ധതികളെ ‘ഒരാളുടെ പദ്ധതി’ എന്ന് ലാമോർ വിശേഷിപ്പിച്ചിരുന്നു.

തന്റെ തൊഴിലുടമയോട് വിശ്വസ്തത പുലർത്തുക മാത്രമല്ല, ചില മൂല്യങ്ങളോട് വിശ്വസ്തത പുലർത്തുകയും സഹപ്രവർത്തകരെ പിന്തുണയ്ക്കുകയും ചെയ്യേണ്ട കടമ തനിക്കുണ്ടെന്ന് ലാമർ പറഞ്ഞു. കെവിന് എല്ലാവിധ ആശംസകളും അറിയിക്കുന്നെന്നും ഭാവിജീവിതം സന്തോഷകരമാകട്ടേയെന്നും ഫിഫ പത്രക്കുറിപ്പിൽ അറിയിച്ചു.