
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്ന പദത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ്' (SI) എന്ന് ഉപയോഗിക്കണമെന്ന യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനം ഏറ്റെടുത്ത് ടെക് ഭീമൻ ഇലോൺ മസ്ക്. "No More AI, SI, It's Better..." (എഐ ഇനിയില്ല, എസ്ഐ അതാണ് നല്ലത്) എന്ന് എക്സിൽ (X) പങ്കുവെച്ച പോസ്റ്റിലൂടെയാണ് മസ്ക് താൻ ട്രംപിന്റെ നിലപാടിനൊപ്പമാണെന്ന സൂചന നൽകിയത്.
മസ്കിന്റെ കമ്പനി പേര് വീണ്ടും മാറുമോ?
ഇലോൺ മസ്കിന്റെ എഐ സംരംഭമായ 'സ്പേസ് എക്സ് എഐ' (SpaceXAI) എന്നതിന്റെ പേര് 'സ്പേസ് എക്സ് എസ്ഐ' (SpaceXSI) എന്ന് മാറ്റുമോ എന്ന് എക്സിലെ ഒരു ഉപയോക്താവ് ചോദിച്ചതിന്, "അതെ, ഞങ്ങൾ ആ മാറ്റം വരുത്തും" എന്ന് മസ്ക് മറുപടി നൽകി.
മുമ്പ് ട്വിറ്ററിനെ 'എക്സ്' (X) എന്ന് മാറ്റിയ മസ്ക്, പിന്നീട് 'എക്സ് എഐ' (xAI) എന്ന കമ്പനി രൂപീകരിക്കുകയും അത് സ്പേസ് എക്സിന് കീഴിലേക്ക് കൊണ്ടുവന്ന് 'സ്പേസ് എക്സ് എഐ' എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തിരുന്നു. നിലവിലെ പ്രഖ്യാപനം നടപ്പിലായാൽ ഇത് കമ്പനിയുടെ മൂന്നാമത്തെ പേരുമാറ്റമായിരിക്കും.
എന്തുകൊണ്ടാണ് എഐ എന്ന പേര് മാറ്റാൻ ട്രംപ് നിർദ്ദേശിച്ചത്?
'ആർട്ടിഫിഷ്യൽ' (Artificial) എന്ന വാക്ക് ആ സാങ്കേതികവിദ്യ വ്യാജമാണെന്ന തെറ്റായ തോന്നലുണ്ടാക്കുന്നു എന്നാണ് ട്രംപിന്റെ വാദം.
"ആർട്ടിഫിഷ്യൽ എന്ന് പറയുമ്പോൾ അത് വ്യാജമാണെന്ന തോന്നലുണ്ടാക്കും. അത് വ്യാജമല്ല, യഥാർത്ഥത്തിൽ അതിശയകരമായ ഒന്നാണ്. അതിനാൽ ഇതിനെ സൂപ്പർ ഇന്റലിജൻസ് എന്ന് വിളിക്കണം." — ഡൊണാൾഡ് ട്രംപ്
യു.എൻ പൊതുസഭയിലും അടുത്തിടെ വൈറ്റ് ഹൗസിൽ പ്രമുഖ ടെക് സി.ഇ.ഒമാരുമായി നടത്തിയ കൂടിക്കാഴ്ചയിലും ട്രംപ് ഈ വാദം ഉന്നയിച്ചിരുന്നു.
പേര് മാറ്റാൻ ഫെഡറൽ ഏജൻസികൾക്ക് നിർദേശം- ഉത്തരവ് ഒപ്പിട്ടു
സെപ്റ്റംബർ 29-നാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) എന്നതിന് പകരം, സൂപ്പർ ഇന്റലിജൻസ് (എസ്ഐ) എന്ന് ഉപയോഗിക്കാൻ ഫെഡറൽ ഏജൻസികളോട് നിർദേശിക്കുന്ന ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചത്.
-
ഉത്തരവ് ബാധകമാകുന്നത്: ഫെഡറൽ ഏജൻസികളുടെ ഔദ്യോഗിക ആശയവിനിമയങ്ങൾ, വെബ്‌സൈറ്റുകൾ, റിപ്പോർട്ടുകൾ, മറ്റ് രേഖകൾ എന്നിവയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്നതിന് പകരം ‘സൂപ്പർ ഇന്റലിജൻസ്’ (SI) എന്ന് ഉപയോഗിക്കണം.
-
സ്വകാര്യ കമ്പനികളെ ബാധിക്കുമോ?: ഈ നിർദ്ദേശം ഫെഡറൽ സ്ഥാപനങ്ങൾക്ക് മാത്രമാണ്, സ്വകാര്യ കമ്പനികൾക്ക് ഇത് നിർബന്ധമല്ല.
-
നിയമപരമായ നിർവ്വചനം വേണം: 60 ദിവസത്തിനുള്ളിൽ "സൂപ്പർ ഇന്റലിജൻസി"ന് ഒരു ഫെഡറൽ നിയമപരമായ നിർവ്വചനം നൽകാൻ സയൻസ് ആൻഡ് ടെക്നോളജി അഡ്വൈസറോട് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്.
ട്രംപിന് ടെക് ലോകത്ത് നിന്നുള്ള പിന്തുണ
ഈ പേര് മാറ്റം അതിവേഗം നടപ്പാക്കിയ വ്യക്തിയാണ് മസ്ക്. വൈറ്റ് ഹൗസിൽ നടന്ന എഐ മേധാവിമാർ പങ്കെടുത്ത പരിപാടിയിലും 'എഐ' എന്ന് പറഞ്ഞുതുടങ്ങിയ മസ്ക് 'എസ്ഐ' എന്ന് മാറ്റി പറഞ്ഞിരുന്നു. എൻവിഡിയ സിഇഒ ജെൻസെൻ ഹുവാങും ഈ പേര് മാറ്റത്തെ പിന്തുണക്കയുന്നയാളാണ്. എഐ ഡാറ്റാ സെന്ററുകളെ സൂപ്പർ ഇന്റലിജൻസ് ഫാക്ടറികൾ എന്ന് വിളിക്കമമെന്നാണ് ഹുവാങിന്റെ നിലപാട്.
Content Highlights: US President Donald Trump signed an executive order replacing the term Artificial Intelligence (AI) with Super Intelligence (SI) across federal agencies, a move promptly supported by tech billionaire Elon Musk.
Published: 04 Oct 2026, 05:16 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented