ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ് (SpaceX). കമ്പനിയുടെ ഏറ്റവും വലിയതും ശക്തവുമായ 'സ്റ്റാർഷിപ്പ്' (Starship) റോക്കറ്റ് ഭൂമിയെ ചുറ്റുന്ന ഭ്രമണപഥം ലക്ഷ്യമാക്കി വിജയകരമായി വിക്ഷേപിച്ചു. ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്. ഇന്ത്യൻ സമയം സെപ്റ്റംബർ 28 വൈകുന്നേരം 6.20-നാണ് വിക്ഷേപണം നടന്നത്. വിക്ഷേപണം കഴിഞ്ഞ് 2.30 മിനിറ്റിൽ സ്റ്റാർഷിപ്പിൽ നിന്ന് വേർപെട്ട ബൂസ്റ്റർ എഞ്ചിൻ ഏഴാം മിനിറ്റിൽ കടലിൽ വന്നുപതിച്ചു.
മുമ്പ് നടന്ന 13 പരീക്ഷണ ദൗത്യങ്ങളിൽനിന്നു വ്യത്യസ്തമായി, സ്റ്റാർഷിപ്പിനെ ആദ്യമായി ഭ്രമണപഥത്തിലെത്തിക്കുക എന്നതാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ഇതോടൊപ്പം കൂടുതൽ ശേഷിയുള്ള പുതിയ തലമുറയിൽപെട്ട 26 സ്റ്റാർലിങ്ക് V3 (Starlink V3) ഉപഗ്രഹങ്ങളെയും വഹിച്ചാണ് റോക്കറ്റ് വിക്ഷേപിച്ചത്. മുൻതലമുറയെക്കാൾ ഇരട്ടി സൗരോർജ്ജ ഉൽപ്പാദന ശേഷിയുള്ളവയാണ് ഈ പുതിയ ഉപഗ്രഹങ്ങൾ.
പൂർണ്ണമായും പുനരുപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് സ്റ്റാർഷിപ്പും സൂപ്പർ ഹെവി ബുസ്റ്ററും രൂപകൽപ്പന ചെയ്തിരിക്കുന്നത്. കുറഞ്ഞ ചെലവിൽ കൂടുതൽ ഭാരം ബഹിരാകാശത്ത് എത്തിക്കാൻ ഈ റോക്കറ്റിന് സാധിക്കും.
അമേരിക്കൻ ബഹിരാകാശ യാത്രികരെ വീണ്ടും ചന്ദ്രനിൽ എത്തിക്കുന്നതിനുള്ള ആർട്ടെമിസ് ദൗത്യം ഉൾപ്പടെ, നാസയുടെ സുപ്രധാന ചാന്ദ്ര ദൗത്യങ്ങൾക്കും ഈ റോക്കറ്റ് നിർണ്ണായകമാകും. കൂടാതെ, സ്പേസ് എക്സിന്റെ തന്നെ ബഹിരാകാശ ദൗത്യങ്ങൾക്കും ഈ റോക്കറ്റ് ഉപയോഗിക്കാനാവും. 2027-ഓടെ ബഹിരാകാശത്ത് സൂപ്പർ കമ്പ്യൂട്ടിംഗ് ശൃംഖലകൾ സ്ഥാപിക്കാനും സ്‌പേസ്എക്‌സിന് പദ്ധതിയുണ്ട്.
Content Highlights: Elon Musk's SpaceX successfully launched its massive Starship rocket on its 14th test flight from Texas, marking its historic first attempt to reach Earth's orbit while deploying 26 next-generation Starlink V3 satellites
Published: 28 Sept 2026, 06:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented