ഈ കണ്ടെത്തല്‍ ബാക്ടീരിയ പോലുള്ളവയെ നശിപ്പിക്കുന്നതിലേക്കും പിന്നീട് കൂടുതല്‍ സങ്കീര്‍ണമായ മേഖലകളിലേക്കും വ്യാപിപ്പിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു.

പ്രകൃതിയിൽ നിലവിലില്ലാത്ത വൈറസുകളെ നിർമ്മിതബുദ്ധി (AI)യുടെ സഹായത്തോടെ സൃഷ്ടിക്കുന്നതിൽ വിജയിച്ച് ശാസ്ത്രജ്ഞർ. സിന്തറ്റിക് ബയോളജിയിലെ നാഴികക്കല്ലാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു. ആരോഗ്യരംഗത്ത് ഇത് വൻ മുന്നേറ്റം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും പലവിധ ആശങ്കകളും ഉയരുന്നു.
സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ വികസിപ്പിച്ച 'ഇവോ 2' എന്ന എഐ പ്രോഗ്രാമിന്റെ സഹായത്തോടെയാണ് ബാക്ടീരിയകളെ ബാധിക്കുന്ന സൂക്ഷ്മ വൈറസുകളായ 16 സിന്തറ്റിക് ഫേജുകളെ സൃഷ്ടിച്ചത്.
പുതുതായി സൃഷ്ടിച്ച സൂക്ഷ്മ വൈറസുകൾ ഇ-കോളി ബാക്ടീരിയകളെ നശിപ്പിക്കുന്നതിൽ കൂടുതൽ ഫലപ്രദമാണെന്ന് ഗവേഷകർ കണ്ടെത്തി. ഇതിന്റെ വിശദാംശങ്ങൾ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ കണ്ടെത്തൽ ബാക്ടീരിയ പോലുള്ളവയെ നശിപ്പിക്കുന്നതിലേക്കും പിന്നീട് കൂടുതൽ സങ്കീർണമായ മേഖലകളിലേക്കും വ്യാപിപ്പിക്കാൻ കഴിയുമെന്ന് ഗവേഷകർ പറയുന്നു. ആന്റിബയോട്ടിക് പ്രതിരോധശേഷിയുള്ള ഭയാനകമായ രോഗാണുക്കളുടെ വർധന സംബന്ധിച്ച കൂടുതൽ തെളിവുകൾ പുറത്തുവരുന്ന സാഹചര്യത്തിൽ നൂതനമായ ബദൽ പരിഹാരങ്ങൾ ആവശ്യമായി വരും. ഫേജ് തെറാപ്പി തീർച്ചയായും അതിലൊന്നാണെന്ന് സ്റ്റാൻഫോർഡ് ടീമിലെ ഗവേഷകർ പറയുന്നു.
Evo 2 ഓപ്പൺ സോഴ്സ് ടൂളാണ്. ആർക്കും ഇത് സൗജന്യമായി ഡൗൺലോഡ് ചെയ്ത് പുതിയ ജിനോമുകൾ രൂപകൽപ്പന ചെയ്യാൻ കഴിയുമെന്ന് ഗവേഷകർ പറയുന്നു. ഭീകരവാദികൾക്കടക്കം ഈ എഐ ടൂൾ അപകടകരമായ രീതിയിൽ ദുരുപയോഗപ്പെടുത്താൻ കഴിയുമെന്ന ആശങ്കയുണ്ട്. എന്നാൽ, താരതമ്യം ചെയ്യുമ്പോൾ നേട്ടങ്ങൾ വളരെ വലുതാണെന്ന് ഗവേഷകർ പറയുന്നു.
Content Highlights: Stanford researchers developed Evo 2, an AI model that designs functional synthetic genomes., The study created 16 synthetic phages more effective than natural ones at killing E. coli., AI-driven phage therapy offers a potential solution to antibiotic-resistant pathogens., The open-source nature of Evo 2 raises significant biosafety and biosecurity debates., Experts call for updated governance frameworks for generative genomics.
Published: 08 Aug 2026, 03:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented