ഗുവാഹാട്ടി: അസമിലെ ഗുവാഹാട്ടിയിലെ ഒരു ഹോട്ടലിൽ ഒരാൾ നടത്തിയ വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ബോറ സർവീസ് മേഖലയിലുള്ള 'ഹോട്ടൽ ബിലാസ് ഇൻ' എന്ന ഹോട്ടലിൽ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.
ഹോട്ടൽ ഉടമയും അത് ലീസിനെടുത്ത വ്യക്തിയും തമ്മിലുണ്ടായ തർക്കമാണ് വെടിവെപ്പിലേക്ക് നയിച്ചതെന്ന് പോലീസ് അറിയിച്ചു. ലീസിനെടുത്ത വ്യക്തിയാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആയുധവും പിടിച്ചെടുത്തിട്ടുണ്ട്.
'സംഭവത്തിൽ ഘനകാന്ത ഗൊഗോയ് എന്ന് പേരുള്ള പ്രതിയെ സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളിൽ പിടികൂടി. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ, ഹോട്ടലിന്റെ ലീസുമായി ബന്ധപ്പെട്ട തർക്കമാണ് ഈ സംഭവത്തിന് കാരണമെന്ന് ഞങ്ങൾ സംശയിക്കുന്നു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്' - ഗുവാഹാട്ടി പോലീസ് കമ്മിഷണർ പാർത്ഥസാരഥി മഹന്ത പറഞ്ഞു.
കൊല്ലപ്പെട്ട അഞ്ച് പേരിൽ നാലുപേരും ഒരേ കുടുംബത്തിൽപ്പെട്ടവരാണെന്നും ഇവരും ഗുരുതരമായി പരിക്കേറ്റയാളുമെല്ലാം ഒരേ ഗ്രാമവാസികളാണെന്നും പോലീസ് അറിയിച്ചു.
Content Highlights: Five people shot dead at Hotel Bilas Inn in Borah Service area, Guwahati., One person sustained serious injuries in the Monday night shooting., Dispute between hotel owner and leaseholder identified as the primary motive., Prime suspect Ghanakanta Gogoi arrested within an hour with the weapon seized.
Published: 27 Oct 2026, 07:15 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented