മുംബൈ: ഓഹരി വിപണിയിൽ തകർച്ച തുടരുന്നു. സെൻസെക്‌സ് 1124 പോയന്റും നിഫ്റ്റി 360 പോയന്റുമാണ് തിങ്കളാഴ്ച ഇടിഞ്ഞത്. സമീപകാലത്തെ ഏറ്റവും വലിയ തകർച്ചയ്ക്കാണ് ഇന്ന് വിപണി സാക്ഷ്യംവഹിച്ചത്. ഒന്നര ശതതമാനത്തിലേറെ തകർച്ച നേരിട്ടതോടെ ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വിപണി വീണു.
തുടർച്ചയായ ഏഴാമത്തെ ആഴ്ചയിലും സെൻസെക്‌സും നിഫ്റ്റിയും ഇടിവ് തുടരുകയാണ്. വിദേശ നിക്ഷേപകരുടെ കൂട്ടവിറ്റഴിക്കലും തിരിച്ചടിക്ക് കാരണമായി. മിഡ്കാപ്പിലും സ്‌മോൾ ക്യാപ്പിലും ഇതേ നിലയിൽ തകർച്ച നേരിട്ടു. അസംസ്‌കൃത എണ്ണവില കൂടുന്നതും ഹോർമുസ് തുറക്കാമെന്നുള്ള ഇറാന്റെ നിർദേശം ട്രംപ് തള്ളിയതും വിപണിയെ പ്രതികൂലമായി ബാധിച്ചു.
രൂപയുടെ മൂല്യത്തിലും 20 പൈസ കുറഞ്ഞ് 95.89-ലേക്ക് വീണു. രാവിലെ വ്യാപാരം ആരംഭിച്ച് ഒറ്റ മണിക്കൂറിനുള്ളിൽത്തന്നെ ഓഹരിവിലയിടിവ് മൂലം നിക്ഷേകർക്ക് അഞ്ച് ലക്ഷം കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
ബാങ്കിങ് ധനകാര്യ കമ്പനികളുടെ ഓഹരികളിലാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. മണപ്പുറം ഫിനാൻസ് ആറ് ശതമാനത്തിലേറെ ഇടിഞ്ഞു. യെസ് ബാങ്കിലും ബാങ്ക് ഓഫ് ഇന്ത്യയിലും അഞ്ച് ശതമാനത്തിലേറെ വിലതകർച്ചയുണ്ടായി. മാൻ ഇൻഡസ്ട്രീസ്, ആന്ധ്ര സിമന്റ് എന്നിവയ്ക്കും കനത്ത നഷ്ടം നേരിട്ടു.
Content Highlights: The Indian stock market witnessed a massive crash with the Sensex plunging 1124 points and Nifty dropping below 22,800 to hit a six-month low, triggered by continuous foreign fund outflows and rising crude oil concerns.
Published: 28 Sept 2026, 04:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented