ന്യൂഡൽഹി: ബി.ജെ.പിയെ എതിർക്കുന്നവരുടെ വോട്ടവകാശം എടുത്തുകളയാനാണ് എസ്.ഐ.ആർ കൊണ്ടുവന്ന് വോട്ടുകൾ വെട്ടിമാറ്റിയതെന്ന് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്‌കെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും തിരഞ്ഞെടുപ്പ് കമ്മിഷനും ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എസ്ഐആറിലൂടെ ഇത്തരത്തിൽ വോട്ടുകൾവെട്ടിമാറ്റിയാണ് പിണറായി വിജയനടക്കമുള്ളവരുടെ സർക്കാരുകളെ ബിജെപി താഴെയിറക്കിയതെന്നും ദീപ്കെ പറഞ്ഞു. ബെംഗളൂരുവിൽ ഫ്രീഡംപാർക്കിൽ നടന്ന 'ജനകീയ ട്രൈബ്യൂണലിൽ' സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്ടിവിസ്റ്റും യൂട്യൂബറുമായ ധ്രുവ് റാഠിയും നടൻ പ്രകാശ് രാജ് അടക്കമുള്ളവരും ചടങ്ങിൽ പങ്കെടുത്തു.
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ പരാമർശിച്ച ദിപ്‌കെ, ബി.ജെ.പിയും പ്രതിപക്ഷവും തമ്മിലുള്ള വ്യത്യാസം വെറും രണ്ട് ശതമാനം മാത്രമാണെന്ന് അവകാശപ്പെടുകയും, 'അബ് കി ബാർ 400 പാർ' എന്ന മുദ്രാവാക്യം മുഴക്കിയ ബി.ജെ.പി 240 സീറ്റുകൾ മാത്രമാണ് നേടിയതെന്നും പറഞ്ഞു.
ബി.ജെ.പിയെ പിന്തുണയ്ക്കാത്ത ആളുകളുടെ വോട്ടുകൾ വെട്ടിമാറ്റാൻ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഈ തിരിച്ചടി ഇടയാക്കിയെന്ന് അദ്ദേഹം പറഞ്ഞു. 'ആളുകൾ ഞങ്ങൾക്ക് വോട്ട് ചെയ്തില്ലെങ്കിൽ, ഞങ്ങൾ അവരുടെ വോട്ടുകൾ തന്നെ വെട്ടിമാറ്റും' ബി.ജെ.പിയുടെ സമീപനം ഇതാണെന്നും ദീപ്‌കെ ആരോപിച്ചു.
ഇന്ത്യയിലുടനീളം 13 കോടി വോട്ടുകളും കർണാടകയിൽ ഏകദേശം ഒരു കോടി വോട്ടുകളും വെട്ടിമാറ്റിയതായി ദിപ്കെ അവകാശപ്പെട്ടു. മോദി തരംഗത്തിന്റെ ഉച്ചസ്ഥായിയിൽ പോലും വിജയിക്കാൻ കഴിയാത്ത സംസ്ഥാനങ്ങളിൽ വിജയിക്കാൻ ഇത്തരം വോട്ട് വെട്ടിമാറ്റലുകൾ ബിജെപിയെ സഹായിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
തുടർന്ന് അദ്ദേഹം ഉദാഹരണങ്ങൾ നിരത്തി, 'പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഒരു മണ്ഡലത്തിൽ 50,000 വോട്ടുകൾ വെട്ടിമാറ്റിയെന്നും അവിടെ അവർ 15,000 വോട്ടുകൾക്കാണ് പരാജയപ്പെട്ടതെന്നും ദീപ്‌കെ പറഞ്ഞു. അരവിന്ദ് കെജ്രിവാളിന്റെ മണ്ഡലത്തിൽ ഏകദേശം 40,000 വോട്ടുകളും, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഒരു മണ്ഡലത്തിൽ ഒരു ലക്ഷം വോട്ടുകളും വെട്ടിമാറ്റി' ദീപ്‌കെ പറഞ്ഞു.
തുടർന്ന് അദ്ദേഹം കേരളത്തിലും ഇത്തരത്തിൽ വെട്ടിമാറ്റലിലൂടെ പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് താഴെയിറക്കിയെന്നും വാദിച്ചു. ഈ നാലുനേതാക്കളും 2024ലെ തിരഞ്ഞെടുപ്പിൽ മോദിക്കെതിരെ പ്രചാരണം നടത്തുകയും ബിജെപിയുടെ ഭൂരിപക്ഷം തടയാൻ സഹായിച്ചവരുമാണെന്നും അദ്ദേഹം പറഞ്ഞു.
ആൾക്കൂട്ടക്കൊലകളിൽനിന്ന് ബിജെപിയെ പിന്തുണയ്ക്കാത്തവരുടെ വോട്ടുകൾ വെട്ടിമാറ്റുന്നതിലേക്ക് ആർഎസ്എസിന്റെ പ്രക്രിയ മാറിയിട്ടുണ്ടെന്നും ദീപ്‌കെ ആരോപിച്ചു. ഇന്ത്യയുടെ ജനാധിപത്യം രക്ഷിക്കാൻ തെരുവിലിറങ്ങാൻ ജനങ്ങളോട് അഭ്യർത്ഥിച്ച ദിപ്കെ, ജനങ്ങളുടെ വോട്ടുകൾ സംരക്ഷിക്കപ്പെട്ടാൽ മാത്രമേ രാജ്യം രക്ഷപ്പെടൂ എന്നും പറഞ്ഞു. ധർമ്മേന്ദ്ര പ്രധാനായിരുന്നു ആദ്യ വിക്കറ്റെന്നും അടുത്ത വിക്കറ്റ് ഗ്യാനേഷ് കുമാറിന്റേതാണെന്നും ദീപ്കെ പ്രഖ്യാപിച്ചു.
Content Highlights: Abhijit Dipke alleged that BJP and the Election Commission are deleting votes of opponents., Claims state governments like Pinarayi Vijayan's were targeted through vote deletion., Alleges 13 crore votes nationwide and 1 crore in Karnataka were removed., Urges citizens to take to the streets to protect Indian democracy and voting rights.
Published: 08 Oct 2026, 06:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented