
ബെംഗളൂരു: ക്ഷേത്രദർശനത്തിനിടെ വനിതാ എസ്.ഐ.യുടെ മുഖത്തടിച്ച ബി.ജെ.പി. എം.എൽ.എ.യുടെ മകൾ ക്ഷാമപണംനടത്തി.
തുമക്കൂരു റൂറൽ എം.എൽ.എ. സുരേഷ് ഗൗഡയുടെ മകൾ ഐശ്വര്യ വീഡിയോ സന്ദേശത്തിലൂടെയാണ് എസ്.ഐ.യോട് ക്ഷമാപണം നടത്തിയത്.
ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ട എസ്.ഐ. സവിതയെയാണ് ഐശ്വര്യ തല്ലിയത്. ഇതിന്റെ പേരിൽ ഇവർക്കെതിരേ കേസുമുണ്ട്. മണ്ഡ്യാ ജില്ലയിലെ പാണ്ടവപുര അഹല്യാദേവി ക്ഷേത്രത്തിൽ കഴിഞ്ഞ മാസമായിരുന്നു സംഭവം നടന്നത്. ശ്രീകോവിലിന് അടുത്തേക്ക് പോകാൻ ശ്രമിക്കുമ്പോൾ എസ്.ഐ. തടഞ്ഞതിനെ തുടർന്നാണ് വാക്കേറ്റമുണ്ടായതും മുഖത്തടിച്ചതും.
ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കുട്ടികളുമായി ക്ഷേത്രദർശനത്തിന് എത്തിയ തനിക്ക് അപ്പോഴത്തെ പരിഭ്രമത്തിനിടെ സംഭവിച്ച തെറ്റാണെന്നും തന്റെ പ്രവൃത്തി എസ്.ഐ.യെ വേദനിപ്പിച്ചെങ്കിൽ നിരുപാധികം ക്ഷമചോദിക്കുന്നുവെന്നുമാണ് ഐശ്വര്യ പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ പറയുന്നത്.
Content Highlights: BJP MLA Suresh Gowda's daughter, Aishwarya, apologized via video message for slapping a female SI, Savitha, during a temple visit in Bengaluru.
Published: 23 Sept 2026, 08:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented