കൊച്ചി: നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷുംും കേസിലെ മറ്റൊരു പ്രതിയായ പി.എസ്. സരിത്തും വിവാഹിതരായി.  സ്വപ്‌ന തന്നെയാണ് വിവാഹ വാർത്ത സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചത്. കഴിഞ്ഞമാസം മരട് മുനിസിപ്പാലിറ്റിയിലെ തിരുനെട്ടൂർ വടക്കേ പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിലായിരുന്നു വിവാഹം.

To advertise here,

ഇരുവരും ചൊവ്വാഴ്ച തിരുനെട്ടൂർ മഹാദേവ ക്ഷേത്രത്തിനോടുചേർന്നുള്ള കൊച്ചിൻ ദേവസ്വം ബോർഡ് ഓഫീസിലെത്തി വിവാഹം നടന്നതിന്റെ രേഖ ൈകപ്പറ്റി. മരട് മുനിസിപ്പാലിറ്റിയിൽ വിവാഹ രജിസ്ട്രേഷന് അപേക്ഷയും നൽകി. തൃപ്പൂണിത്തുറയ്ക്ക് സമീപമാണ് ഇപ്പോൾ ഇവർ താമസിക്കുന്നത്.

തന്റെ വിവാഹജീവിതത്തിനായി പ്രാർഥിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് സ്വപ്‌നാ സുരേഷ് വിവാഹ ചിത്രങ്ങൾ പങ്കുവെച്ചത്. 

സ്വപ്‌നാ സുരേഷിന്റെ മൂന്നാം വിവാഹമാണ് ഇത്. 2000-ലായിരുന്നു സ്വപ്‌നയുടെ ആദ്യ വിവാഹം. കൃഷ്ണകുമാറായിരുന്നു വരൻ. ഈ ബന്ധം 2008-ൽ അവസാനിച്ചു. പിന്നീട് 2011-ൽ ജയശങ്കർ എന്നയാളെ സ്വപ്‌ന വിവാഹം ചെയ്തു. ഈ ബന്ധവും പിന്നീട് വേർപിരിയുകയായിരുന്നു.