ദുബായ്: പരിമിത ഓവർ ക്രിക്കറ്റിലെ ബാറ്റിങ് റാങ്കിങ്ങിൽ ആധിപത്യം തുടർന്ന് ഇന്ത്യ. ട്വന്റി 20 ഫോർമാറ്റിൽ ഇഷാൻ കിഷനും ഏകദിനത്തിൽ ശുഭ്മാൻ ഗില്ലും ഒന്നാം റാങ്ക് നിലനിർത്തി. 902 പോയിന്റാണ് ഇഷാൻ കിഷനുള്ളത്. 887 പോയിന്റുമായി അഭിഷേക് ശർമ രണ്ടാമതുണ്ട്.
റാങ്കിങ്ങിൽ ശ്രദ്ധേയമായ കുതിപ്പ് നടത്തിയത് ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യരാണ്. വിൻഡീസിനെതിരായ സെഞ്ചുറിയോടെ 18 സ്ഥാനം മെച്ചപ്പെടുത്തി ഏഴാം റാങ്കിലേക്കെത്തി. അയ്യരുടെ കരിയറിലെ മികച്ച റാങ്കാണിത്. തിലക് വർമ ഒരു സ്ഥാനം താഴോട്ടിറങ്ങി പത്താം സ്ഥാനത്തെത്തി. ബൗളർമാരിൽ 16 സ്ഥാനം മെച്ചപ്പെടുത്തി അക്‌സർ പട്ടേൽ ഏഴാം സ്ഥാനത്തെത്തി. അഫ്ഗാനിസ്താന്റെ റാഷിദ് ഖാനാണ് ഒന്നാമത്. ഏകദിനത്തിൽ 841 പോയിന്റുമായാണ് ഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഒരു സ്ഥാനം നഷ്ടപ്പെട്ട വിരാട് കോലി മൂന്നാമതും രോഹിത് ശർമ നാലാമതുമുണ്ട്. ഏഴ് സ്ഥാനം മുന്നോട്ടുകയറി കെ.എൽ രാഹുൽ പത്താം റാങ്കിലെത്തി.
Content Highlights: Ishan Kishan retains the number one spot in T20 batting rankings with 902 points., Shreyas Iyer jumps 18 places to reach 7th rank after a century against West Indies., Axar Patel improves by 16 places to claim the 7th position in the bowling rankings., Shubman Gill maintains his number one position in ODI rankings.
Published: 09 Oct 2026, 08:27 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented