ബെംഗളൂരു: കർണാടകയിലെ സ്കൂളുകളിൽ ആറാം ക്ലാസ് മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രഖ്യാപിച്ചു. ബെംഗളൂരുവിലെ ഫീൽഡ് മാർഷൽ സാം മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ നടന്ന സ്വാതന്ത്ര്യദിന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
സംസ്ഥാനത്തെ വിദ്യാർത്ഥികളെ ആഗോള തലത്തിൽ മത്സരിക്കാൻ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ 'എഐ അക്ഷര അഭിയാന' (AI Akshara Abhiyana), 'കോഡിങ് ഗുരുകുല' (Coding Gurukula) എന്നീ പദ്ധതികളാണ് സ്കൂളുകളിൽ അവതരിപ്പിക്കുന്നത്. സംസ്ഥാനത്തുടനീളം ഈ പദ്ധതികൾ നടപ്പാക്കുമെന്നും വിദ്യാർഥികളെ ആഗോളതലത്തിൽ മത്സരിക്കാൻ പ്രാപ്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുവാക്കളുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും അവരെ ആഗോളതലത്തിൽ മത്സരിക്കാൻ പ്രാപ്തരാക്കുന്നതിനുമായി സർക്കാർ ഇതിനകം തന്നെ വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, കർണാടകയിലെ സ്കൂളുകളിലുടനീളം ആറാം ക്ലാസ് മുതൽ എഐ വിദ്യാഭ്യാസം ആരഭിക്കുമെന്ന് പ്രഖ്യാപിച്ചു.
പുതിയ സാങ്കേതിക യുഗത്തെ നേരിടാൻ കർണാടകയിലെ യുവതലമുറയെ സജ്ജരാക്കുന്നതിനായി സംസ്ഥാനത്തെ സ്കൂളുകളുടെയും കോളേജുകളുടെയും ഗുണനിലവാരം ഉയർത്തേണ്ടതുണ്ടെന്നും ഡി.കെ. ശിവകുമാർ തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.
രാജ്യത്തെ ആദ്യത്തെ സർക്കാർ ഉടമസ്ഥതയിലുള്ള എഐ യൂണിവേഴ്സിറ്റി ബംഗളൂരുവിൽ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Content Highlights: The Karnataka government has announced the launch of 'AI Akshara Abhiyana' and 'Coding Gurukula' to introduce Artificial Intelligence education for school students starting from Class 6, along with plans for India's first state-owned AI University in Bengaluru.
Published: 15 Aug 2026, 05:59 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented